വടകര :(vatakara.truevisionnews.com) പവിത്രൻ പല്ലവി യുടെ പുതിയ സംഗീത ആൽബം 'അമ്മതൊട്ടിൽ താരാട്ട്' വടകര ടൗൺഹാളിൽ അസ്വാദകരിലേക്ക് .


സംഗീതഞ്ജൻ കൊട്ടാരക്കര ശിവകുമാർ പ്രകാശനം ചെയ്തു.സാംസ്കാരിക സദസ് പ്രൊ.രാജേന്ദ്രൻ എടത്തും കര ഉദ്ഘാടനം ചെയ്തു, സുധീഷ് വെൽ ഗേറ്റ് അധ്യക്ഷനായി.
അമ്മക്കൊരു കൈത്താങ്ങ് സഹായ പദ്ധതി ഇവി വത്സൻ, സി എച്ച് മുഹമ്മദിന് കൈമാറി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യാതിഥിയായി.
എ൦.അബ്ദുൾ സലാം, ടി. രാജൻ, ജയൻ മടപ്പള്ളി, ആർവി വിജയൻ , പവിത്രൻ പല്ലവി, തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാരംഗങ്ങളിൽ പ്രശസ്തരായ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
തുടർന്നു പല്ലവി ഓർക്കസ്ട്രയുടെ സംഗീത വിരുന്നു, സോഷ്യൽ മീഡിയ വൈറൽ സി൦ഗർ രേവതി ഉദ്ഘാടനം ചെയ്തു . വീണയ്ക്ക് പ്രാധാന്യമുള്ള മലയാളം, തമിഴ് ഹിന്ദി ഗാനങ്ങളുടെ പാട്ടവതരണം ആസ്വാദക൪ക്ക് പുതിയ അനുഭവമായി. സജീവൻ ചോറോട് സ്വാഗതവും ഷൈലേഷ് നന്ദിയും പറഞ്ഞു.
#Ammathottil #Pavithran #Pallavi's #music #album #Asvadakar