---
title: "#loksabhaelection|വിജയമുറപ്പിച്ച് വടകരയിൽ ആഹ്ലാദ പ്രകടനവും ലഡുവിതരണവും"
english_title: "#Joyful #performance   #distribution   #laddus  #Vadakara #after #victory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209825/joyful-performance-distribution-laddus-vadakara-after-victory"
published_at: "2024-06-04T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665eda741bc94_shafi_3.jpg"
keywords: []
---

# #loksabhaelection|വിജയമുറപ്പിച്ച് വടകരയിൽ ആഹ്ലാദ പ്രകടനവും ലഡുവിതരണവും

> **Lead Summary:**  വടകര : ****ഷാഫി പറമ്പലിന്റെ ഭൂരിപക്ഷം കൂടി വരുമ്പോൾ വിജയമുറപ്പിച്ച് വടകരയിൽ യു ഡി എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി.

## Article Content

 വടകര : ****ഷാഫി പറമ്പലിന്റെ ഭൂരിപക്ഷം കൂടി വരുമ്പോൾ വിജയമുറപ്പിച്ച് വടകരയിൽ യു ഡി എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി.

ലഡു വിതരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു.  ഒരു ലക്ഷത്തിൽ അധികം വോട്ടിന് ഇപ്പോൾ ഷാഫി ലീഡ് ചെയ്യുകയാണ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നാലാം തവണയും യു ഡി എഫ് നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്.

നേരത്തെ തന്നെ പ്രവർത്തകർ വിജയം ഉറപ്പിച്ചതാണെകിലും രണ്ട് ദിവസം പുറത്തു വിട്ട ചില എക്സിസ്റ്റ് പോൾ റിപ്പോർട്ട്‌ യു ഡി എഫ് പ്രവർത്തകരിൽ നിരാശപരത്തുന്നതായിരുന്നു.

പക്ഷെ ഇന്ന് വോട്ടണ്ണൽ തുടങ്ങിയതോടെ പ്രവർത്തകരിൽ ആശങ്ക മാറി പ്രത്യാശ പരത്തുകയായിരിന്നു അൽപ സമയത്തിനുള്ളിൽ ശുഭ വാർത്ത കേൾക്കാമെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു. ഷാഫി വൈകിട്ട് കൊയിലാണ്ടി, കുറ്റ്യാടി, കക്കട്ടിൽ, നാദാപുരം, കല്ലാച്ചി, പുറമേരി, എടച്ചേരി, ഓർക്കാട്ടേരി വഴി വടകരയിലേക്ക് പര്യടനം നടത്തും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209825/joyful-performance-distribution-laddus-vadakara-after-victory)