ഓർക്കാട്ടേരി :(vatakara.truevisionnews.com) കോമത്ത് കണാരന് നാടിന്റെ അന്ത്യാഞ്ജലി . ഓർക്കാട്ടേരിയിലെ സി പി ഐ നേതാവായിരുന്ന, കോമത്ത് കണാരൻ ഇന്നലെ ഉച്ചക്ക് കുഴഞ്ഞ് വീണതിനെ തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ വെച്ച് മരണപെടുകയായിരുന്നു.


സി പി ഐ മുൻ ഏറാമല ലോക്കൽ കമ്മിറ്റി അംഗവും ഓർക്കാട്ടേരി ബ്രാഞ്ച് സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്നു. ഓർക്കാട്ടേരിയിലെ സർവ സമ്മതനായ പൊതുപ്രവർത്തകനായിരുന്നു. നാട്ടിലെ എല്ലാ വികസന ക്ഷേമ കാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ചു.
1975 മുതൽ സി പി ഐ പ്രവർത്തനാണ്. ടൗണിലും പരിസരങ്ങളിലും ശുദ്ധജലം വിതരണം ചെയ്യുന്ന പദ്ധതി യുടെ മുഖ്യ ഭാരവാഹിയായിരുന്നു. ആകസ്മികമായ വേർപാടിനെ തുടർന്ന് ഇന്നലെയും ഇന്നു മായി നൂറ് കണക്കായ നാട്ടുകാർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
സി പി ഐ രക്തപതാക പുതപ്പിച്ചു. സംസ്കാരത്തിന് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ഏറാമല പഞ്ചായത്ത് പ്രസിഡന്റ ടി പി മിനിക അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ, ആർ ജെ ഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ ഷുഹൈബ് കുന്നത്ത് ,
ഇല്ലത്ത് ദാമോദരൻ മാസ്റ്റർ എൻ എം ബിജു, ജമാൽ പി കെ , സി കെ സന്തോഷ് കുമാർ, എം സി അശോകൻ ,പി എം രാജീവൻ ടി എൻ കെ ശശീന്ദ്രൻ എം കെ കുഞ്ഞിരാമൻ, ഇ കെ കരുണാകരൻ മാസ്റ്റർ ടി എൻ കെ പ്രഭാകരൻ, ഇപി രാജേഷ്, കെ ശിവദാസൻ , ആർ കെ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
#Nation #tribute #CPI #leader #Komath Kanaran