വടകര :(vatakara.truevisionnews.com) എസ് എസ് എൽ സി , പ്ലസ് ടു ക്ലാസ്സുകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ യൂണിയൻ മെമ്പർമാരുടെ മക്കൾക്ക് യൂണിയൻ ഉപഹാര വിതരണം ഗുരുദേവ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.


യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞ വേദിയിൽ വൈസ്: പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷം വഹിച്ചു.ഉദ്ഘാടനം യൂണിയൻ പ്രസിഡണ്ട് എം.എം.ദാമോദരൻ നിർവ്വഹിച്ചു.
ഡയരക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതംപാറ,ചന്ദ്രൻ ചാലിൽ,റഷീദ് കക്കട്ട്,സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര,കൗൺസിലർമാരായ ചന്ദ്രൻ കല്ലാച്ചി,വിനോദൻ മാസ്റ്റർ, അനിൽ വൃന്ദാവനം,മോഹൻ ബാബു,വി.കെ.കുമാരൻ വളയം എന്നിവർ സംസാരിച്ചു.
ഡയരക്ടർ ബോർഡ് മെമ്പർ ബാബു.സി.എച്ച് നന്ദിയും പറഞ്ഞു.
#SNDP #Yuga #Vadakara #Union #felicitated #those #scored #plus #all #subjects