Jun 17, 2024 11:47 AM

വടകര :(vatakara.truevisionnews.com) എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്നുകൊണ്ട് വെള്ളാപ്പള്ളി നടേശൻ സമുദായങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തും വിധം നിരന്തരം പ്രസ്താവനകൾ ഇറക്കുന്നത് ദൗർഭാഗ്യകരവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് സംരക്ഷണസമിതി.

കഴിഞ്ഞ 27 വർഷക്കാലമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പഥത്തിലിരുന്നിട്ട് വെള്ളാപ്പള്ളിക്ക് ഈഴവ, തീയ്യ, പിന്നോക്ക വിഭാഗങ്ങൾക്ക് എന്ത് നേട്ടം ഉണ്ടാക്കുവാൻ കഴിഞ്ഞു?

എസ് എൻ ഡി പി യോഗത്തിൻ്റെയും എസ് എൻ ട്രസ്റ്റ്ൻ്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭീമമായ സംഖ്യ കോഴ വങ്ങിക്കൊണ്ട്മാത്രം വിദ്യാർത്ഥി പ്രവേശനവും നിയമനങ്ങളും നടത്തുന്ന വെള്ളാപ്പള്ളിക്ക് സമുദായ സ്നേഹം പറഞ്ഞു നടക്കാൻ യാതൊരു അവകാശവുമില്ല.

സംഘടനക്കും സമുദായത്തിനും നാണക്കേടുണ്ടാക്കുന്ന തരത്തിൽ നാഴികയ്ക്ക് നാൽപ്പതുവട്ടം അഭിപ്രായങ്ങൾ മാറ്റി പറയുന്ന വെള്ളാപ്പള്ളി പൊതുസമൂഹത്തിൽ അപഹാസ്യനായി മാറിയിരിക്കുകയാണ്.

പിന്നോക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണത്തിന് അനുകൂലമായി നിലകൊള്ളുകയും തീവ്ര സംഘടനകളുടെ വേദി കളിൽക്കയറി അവർക്ക് വേണ്ടി ഘോര ഘോരം പ്രസംഗിച്ച ഒരു സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ.

അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുന്ന ജനറൽ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന ഈ യവസരത്തിൽ ചില യൂണിയനുകളെയും ശാ ഖകളെയും ഒപ്പം നിർത്താനുള്ള ഹീന ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് മത സ്പർദ്ധ വളർത്തുന്ന തരത്തിലുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ.

കേരളീയ സമൂഹത്തിൽ നിലനിൽക്കുന്ന സമുദായ സൗഹൃദ സമാധാനന്തരീക്ഷം തകർക്കുന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ എസ് എൻ ഡി പി സംരക്ഷണ സമിതി വടകര മേഖല കമ്മിറ്റി ശക്തിയായി അപലപിച്ചു.

സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കൺവീനർ തറമ്മൽ വിനോദൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി പി കൃഷ്ണൻ കക്കട്ടിൽ, എം ടി പ്രഭാകരൻ മേപ്പയിൽ, ഡോ. രാജൻ മടപ്പള്ളി, പാർത്ഥൻ മാസ്റ്റർ എടച്ചേരി എന്നിവർ സംസാരിച്ചു.

#SNDP #protection #committee #against #Vellapalli #Natesan #statements

Next TV

Top Stories