---
title: "#S.V. J | ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണം -എസ്.വി. ജെ"
english_title: "#government #ready #provide #further #education #students #eligible #higher #education #S.V. J"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212749/government-ready-provide-further-education-students-eligible-higher-education-sv-j"
published_at: "2024-06-17T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66700017b67ac_unnatha.jpg"
keywords: []
---

# #S.V. J | ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണം -എസ്.വി. ജെ

> **Lead Summary:** **വടകര :[**എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും +2 വിന് ചേർന്ന് പഠിക്കുവാനവശ്യമായ സാഹചര്യം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത (എസ്.വി. ജെ) വില്ല്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**വടകര :[**എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും +2 വിന് ചേർന്ന് പഠിക്കുവാനവശ്യമായ സാഹചര്യം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത (എസ്.വി. ജെ) വില്ല്യാപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.

എസ്.വി. ജെ. ജില്ലാ സെക്രട്ടറി ജിതിൻ ചോറോട് ഉദ്ഘാടനം ചെയ്തു.

എസ്.എസ്. ദേവനന്ദ അധ്യക്ഷത വഹിച്ചു.

ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത് , പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.പി. അമർനാഥ് , യുവജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ട് സച്ചിൻ ലാൽ ,കൊടക്കലാണ്ടി കൃഷ്ണൻ , എം. ബാലകൃഷ്ണൻ ,മലയിൽ രാജേഷ് , എം.ടി.കെ. സുരേഷ് , ദേവദത്ത് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ശ്യാമിൽ ശശി ( പ്രസിഡണ്ട്) , ഗൗതം സുരേഷ് , വിസ്മയ എം.ടി.കെ. , അജ്ഞലി (വൈസ് പ്രസിഡണ്ട്) , എം. ദേവദത്ത് (ജനറൽ സെക്രട്ടറി), വിഷ്ണു രാജേഷ് , ഷിയാര , അമയ. വി. സി , അഭിൻ ദാസ് ( സെക്രട്ടറിമാർ) ,വൈഗ ബിജു (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212749/government-ready-provide-further-education-students-eligible-higher-education-sv-j)