വടകര:(www.truevisionnews.com) പുത്തൂർ സെൻട്രൽ എൽ.പി സ്കൂളിൽ വായനദിനത്തിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു. പടിഞ്ഞാറയിൽ രവീന്ദ്രൻ സ്മരണക്കായി മകൻ പി.ടി.രജീഷ് വിദ്യാലയത്തിൽ പത്രം വിതരണം ചെയ്തു.
വിദ്യാലയത്തിൽ നടന്ന വായനദിന പരിപാടികൾ പത്ര ലേഖകൻ വി.പി ചാത്തുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വിതരണോദ്ഘാടനം പ്രധാനാധ്യാപിക ടി.കെ അജിത ടീച്ചർ സ്കൂൾ ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
പത്രവാർത്ത അടിസ്ഥാന ചോദ്യങ്ങൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൽ വിദ്യാലയം നടപ്പിലാക്കി വരുന്ന ഉത്തരപ്പെട്ടി ഇന്ന് തുടക്കം കുറിച്ചു. വിദ്യാരംഗം കൺവീനർ വി.പി റോഷിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ. സുവീൺ , സർക്കുലർ ഏജൻ്റ് ഷൈജു , എന്നിവർ സംസാരിച്ചു. വി.വി ഭവ്യ നന്ദി രേഖപ്പെടുത്തി.
#Start #answer #box #Reading #Day #celebration #Puttur #Central #LP #School