#accident | വടകര പൊലീസിന്റെ അന്വേഷണ മികവ്; കാറിടിച്ച് ലോറിക്കടിയിൽപെട്ട് ഇരിങ്ങൽ സ്വദേശി മരിച്ച സംഭവത്തിൻ്റ ചുരുളഴിഞ്ഞു

#accident | വടകര പൊലീസിന്റെ അന്വേഷണ മികവ്; കാറിടിച്ച് ലോറിക്കടിയിൽപെട്ട് ഇരിങ്ങൽ സ്വദേശി മരിച്ച സംഭവത്തിൻ്റ ചുരുളഴിഞ്ഞു
Jun 20, 2024 02:44 PM | By ADITHYA. NP

വടകര :(vatakara.truevisionnews.com) ദേശീയ പാതയിൽ കാറിടിച്ച് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ച സംഭവത്തിന്റെ ചുരുളഴിഞ്ഞു. കാർ പോലീസ് കസ്റ്റഡിയിൽ.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്നുദ്ദീൻ്റ ഉടമസ്ഥതയിലുള്ള കെ. എൽ. 53 എം 2869 നമ്പർ ഹോണ്ട സിയാസ് കാറാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്.

കാർ ഓടിച്ചത് ചാലക്കുടി സ്വദേശി ദിനേശ് കൊല്ലപ്പള്ളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാർ ഉടമ ബന്ധുവിന് നൽകിയതായിരുന്നു. ബന്ധു സുഹൃത്തായ ദിനേശിന് കാര് ഓടിക്കാൻ നൽകിയതാണെന്ന് ഉടമ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

മൂരാട് ഇരിങ്ങൽ സ്വദേശി കോട്ടക്കുന്നുമ്മലിലെ ബബിലേഷാണ് അപകടത്തിൽ മരിച്ചത്.2023 ഡിസംബർ 19 ന് വടകര ആശ ഹോസ്പിറ്റലിന് മുമ്പിൽ ദേശീയ പാതയിലാണ് അപകടം നടന്നത്.

ചോമ്പാലിൽ നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ കാർ ഇടിക്കുകയും ബബിലേഷ് ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയും മരിക്കുകയുമായിരുന്നു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ മാഹി ഭാഗത്തേക്ക് ഓടിച്ച് പോയി.

ഹോണ്ട സിയാസ് കാർ ആണ് അപകടത്തിന് ഇടയാക്കിയതെന്ന് തട്ട് കടയിലെ തൊഴിലാളിയും ബസ് ഡ്രൈവറും പോലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ കാറിൻ്റെ നമ്പർ ഇവർ ശ്രദ്ധിച്ചിരുന്നില്ല.

ഈ മൊഴികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്. കൊയിലാണ്ടി മുതൽ മാഹി വരെയുള്ള വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും 50 ൽ അധികം സി. സി. ടി. വി. ദൃശ്യങ്ങൾ പോലീസ് പരിശോധനക്കായി എടുത്തു. ഈ ദൃശ്യങ്ങളിൽ ദേശീയ പാതയിൽ പല സ്ഥലങ്ങളിൽ കാറിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

കാറിൻ്റെ നമ്പറിൽ നിന്ന് പോലീസ് സംഘം കാറുടമ മൊയ്നുദ്ദീനെ ബന്ധപ്പെട്ടെങ്കിലും സുഹൃത്തിന് വിവാഹ ആവശ്യാർത്ഥം നൽകിയതെന്നാണ് മറുപടി ലഭിച്ചത്.

തുടർന്ന് ഉടമയുടെ സുഹൃത്ത് പോലിസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തെങ്കിലും അപകട കാര്യം നിഷേധിക്കുകയായിരുന്നു.

#Investigative #excellence #Vadakara #Police #The #story #incident #native #Iringal #died #after #being #lorry #unraveled

Next TV

Related Stories
#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

Sep 28, 2024 10:48 AM

#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

ജലനിധി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിൻ്റെ പേര് പറഞ്ഞാണ് കഴിഞ്ഞ കുറച്ചു കാലമായി പഞ്ചായത്ത് അധികൃതർ റോഡ് പ്രവൃത്തി നടത്താത്തതിൻ്റെ ന്യായവാദം...

Read More >>
#Arjundeath | കണ്ണീർ അണിഞ്ഞ്; അർജുന്റെ മൃതദേഹം അഴിയൂരിൽ നിന്ന് ജന്മനാട്ടിലേക്ക് ഏറ്റുവാങ്ങി

Sep 28, 2024 08:47 AM

#Arjundeath | കണ്ണീർ അണിഞ്ഞ്; അർജുന്റെ മൃതദേഹം അഴിയൂരിൽ നിന്ന് ജന്മനാട്ടിലേക്ക് ഏറ്റുവാങ്ങി

മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കും....

Read More >>
#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

Sep 27, 2024 09:47 PM

#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

പ്രതിമാസം ഉപേക്ഷിക്കുന്ന ജൈവമാലിന്യങ്ങളിൽ 30% മാത്രമേ പുനരുപയോഗ കേന്ദ്രത്തിലേക്ക്...

Read More >>
#Complaint | മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളും കൂടുതൽ; ചെമ്മരത്തൂർ-തോടന്നൂർ റോഡിൽ മാലിന്യം വലിച്ചെറിയുന്നതായി പരാതി

Sep 27, 2024 08:43 PM

#Complaint | മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളും കൂടുതൽ; ചെമ്മരത്തൂർ-തോടന്നൂർ റോഡിൽ മാലിന്യം വലിച്ചെറിയുന്നതായി പരാതി

ഒരു മാസത്തിനിടെയിത് മൂന്നാമത്തെ തവണയാണ് മുട്ടത്തോടും ഭക്ഷണാവശിഷ്ട്‌ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നത്....

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 27, 2024 07:16 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
Top Stories