---
title: "അക്ഷരവേദി കവിതാ പുരസ്‌കാരം ഒഞ്ചിയം സ്വദേശിനി എ. ആര്‍. അനിവേദക്ക്"
english_title: " Aksharvedi Poetry Award Onchiyam native A. R. Anivedha "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21667/aksharvedi-poetry-award-onchiyam-native-a-r-anivedha"
published_at: "2022-01-19T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7f9e405f41_anivedha.jpg"
keywords: []
---

# അക്ഷരവേദി കവിതാ പുരസ്‌കാരം ഒഞ്ചിയം സ്വദേശിനി എ. ആര്‍. അനിവേദക്ക്

> **Lead Summary:** വടകര : വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാഹിത്യ കൂട്ടായ്മയായ അക്ഷരവേദിയുടെ പത്താമത് കവിതാപുരസ്‌കാരം കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എ. ആര്‍ അനിവേദയുടെ 'ചാവുമരങ്ങള്‍' എന്ന കവിതയ്ക്ക് ലഭിച്ചു.

## Article Content

വടകര : വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാഹിത്യ കൂട്ടായ്മയായ അക്ഷരവേദിയുടെ പത്താമത് കവിതാപുരസ്‌കാരം കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എ. ആര്‍ അനിവേദയുടെ 'ചാവുമരങ്ങള്‍' എന്ന കവിതയ്ക്ക് ലഭിച്ചു.

5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്‌കാരം. ഗിരീഷ് പുത്തഞ്ചേരി കവിതാപുരസ്‌കാരം (2019), ശിശുക്ഷേമസമിതി സംസ്ഥാനതല കവിതാരചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം(2019), കലാമുദ്ര സാഹിത്യ പ്രതിഭാപുരസ്‌കാരം(2021) എന്നിവ ലഭിച്ചിട്ടുണ്ട്.

' കുഞ്ഞിക്കിളി ', 'മഴത്തുള്ളികള്‍ ' എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവ!ര്‍ത്തകനായ അനില്‍കുമാര്‍ ഒഞ്ചിയത്തിന്റേയും അധ്യാപികയായ ടി. എം. രജിനയുടെയും മകളാണ് അനിവേദ. ജനുവരി 29ന് പ്രശസ്ത എഴുത്തുകാരന്‍ യു. കെ. കുമാരന്‍ പുരസ്‌കാരം സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21667/aksharvedi-poetry-award-onchiyam-native-a-r-anivedha)