#ShafiParampil | കെ.എസ് ബിമൽ സ്മരണ ; ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഭാവി ഇന്ത്യയിലെ മതേതര ജനവിഭാഗങ്ങളിൽ -ഷാഫി പറമ്പിൽ എം.പി

#ShafiParampil   |   കെ.എസ് ബിമൽ സ്മരണ ; ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഭാവി ഇന്ത്യയിലെ മതേതര ജനവിഭാഗങ്ങളിൽ -ഷാഫി പറമ്പിൽ എം.പി
Jul 7, 2024 10:24 PM | By Sreenandana. MT

 വടകര:(vatakara.truevisionnews.com) ഇന്ത്യരാജ്യത്ത് ഭരണത്തിൽ നിലനിൽക്കുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരെയുള്ള സമരത്തിന്റെ ഭാവി ഭൂരിപക്ഷം വരുന്ന മതേതര ജനവിഭാഗങ്ങൾ ആണെന്നും കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് ഫലത്തിലൂടെ അത് തെളിയിക്കപ്പെട്ടു എന്നും ഷാഫി പറമ്പിൽ എം.പി. അകാലത്തിൽ പൊലിഞ്ഞുപോയ ഇടതുപക്ഷ-കലാ-സാംസ്‌കാരിക പ്രവർത്തകനും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന 'ജനാധിപത്യ വേദി' സ്ഥാപക നേതൃത്വവുമായിരുന്ന.

കെ.എസ്സ്. ബിമലിന്റെ അനുസ്മരണ വേദിയിൽ എടച്ചേരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്സ്. ബിമൽ തന്റെ പ്രവർത്തനകാലയളവിൽ പകർന്നു നല്കിയിട്ടുള്ള സർഗ്ഗാല്മകമായ ഊർജം ഉപയോഗപ്പെടുത്തേണ്ട കാലമാണ് ഇതെന്നും അഭിപ്രയപെട്ടു. അനുസ്മരണത്തിന്റെ ഭാഗമായി 'ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഭാവി' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് എം.എൻ. കാരശ്ശേരി സംശ്രയിച്ചു.

രാഷ്ട്രീയ അധികാര രൂപത്തിൽ മാത്രമല്ല, മനുഷ്യരുടെയും നിത്യജീവിത സന്ദർഭങ്ങളിലും അറിഞ്ഞും അറിയാതെയും ഫാസിസത്തിന്റെ സവിശേഷതകൾ ഉണ്ടെന്നും അത് തിരിച്ചറിയാൻ എല്ലാവര്ക്കും കഴിയേണ്ടതുണ്ട് എന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിൽ നിലനിൽക്കുന്ന പ്രവണതകളെ ജനാധിപത്യപരമായ രീതിയിൽ തിരുത്തേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിൽ മാറിമാറി അധികാരത്തിൽ വരുന്ന ഇടതു-വലതു പാർട്ടികൾ ഇപ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിന് ഇടം നൽകുന്ന സ്ഥിതിവിശേഷമാണ് രൂപപ്പെടുത്തിയത് എന്ന് സെമിനാറിൽ സംസാരിച്ചുകൊണ്ടു എ.എ.പി.സംസ്ഥാന പ്രസിഡണ്ട് വിനോദ് മാത്യു വിത്സൺ അഭിപ്രായപ്പെട്ടു.

കെ.എസ്സ്. ബിമലിന്റെ കലാ-സാംസ്‌കാരിക -രാഷ്ട്രീയ ജീവിതത്തെ വീണ്ടും ഓർമയിൽ കൊണ്ടുവന്നു കൊണ്ട് പിതാവ് കേളപ്പൻ സംസാരിച്ചു. കെ.പി. ചന്ദ്രൻ അധ്യക്ഷനായി. അഡ്വ. എം സിജു ബിമൽ അനുസ്മരണ പ്രഭാഷണം നടത്തി. ഷിജുകുമാർ സി.കെ. സ്വാഗതവും ലിജേഷ് യു.കെ. നന്ദിയും പറഞ്ഞു. 

#KSBimal #Smrana #Future #Anti #Fascist #Struggle #India's #Secular #Population #Shafi #Parampil #MP

Next TV

Related Stories
#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

Oct 5, 2024 10:51 PM

#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

സർവീസ് റോഡിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 5, 2024 04:40 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#EChallanAdalath | ഗതാഗത നിയമലംഘനം; പൊതുജങ്ങൾക്ക് നേരിട്ട് എത്തി പിഴ അടക്കാനുള്ള ഇ-ചലാൻ അദാലത്ത് ഒക്ടോബർ 7, 8 തീയതികളിൽ

Oct 5, 2024 02:05 PM

#EChallanAdalath | ഗതാഗത നിയമലംഘനം; പൊതുജങ്ങൾക്ക് നേരിട്ട് എത്തി പിഴ അടക്കാനുള്ള ഇ-ചലാൻ അദാലത്ത് ഒക്ടോബർ 7, 8 തീയതികളിൽ

നിലവിൽ കോടതിയിലുള്ള ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും തീർപ്പാക്കുന്നതിനായാണ് അദാലത്ത്...

Read More >>
#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

Oct 5, 2024 01:19 PM

#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം...

Read More >>
#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ്  ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

Oct 5, 2024 12:59 PM

#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളിൽ റേഷൻ കടകളിൽ എത്തി ഇ-കെവൈസി അപ്ഡേഷൻ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:37 AM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories

News Roundup

Entertainment News