---
title: "#ShafiParampil   |   കെ.എസ് ബിമൽ സ്മരണ ; ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഭാവി ഇന്ത്യയിലെ മതേതര ജനവിഭാഗങ്ങളിൽ -ഷാഫി പറമ്പിൽ എം.പി"
english_title: "#KSBimal #Smrana  #Future #Anti #Fascist #Struggle  #India's  #Secular #Population #Shafi #Parampil #MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218165/ksbimal-smrana-future-anti-fascist-struggle-indias-secular-population-shafi-parampil-mp"
published_at: "2024-07-07T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ac96578e7c_front.jpg"
keywords: []
---

# #ShafiParampil   |   കെ.എസ് ബിമൽ സ്മരണ ; ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഭാവി ഇന്ത്യയിലെ മതേതര ജനവിഭാഗങ്ങളിൽ -ഷാഫി പറമ്പിൽ എം.പി

> **Lead Summary:** ** വടകര:[** ഇന്ത്യരാജ്യത്ത് ഭരണത്തിൽ നിലനിൽക്കുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരെയുള്ള സമരത്തിന്റെ ഭാവി ഭൂരിപക്ഷം വരുന്ന മതേതര ജനവിഭാഗങ്ങൾ ആണെന്നും കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് ഫലത്തിലൂടെ അത് തെളിയിക്കപ്പെട്ടു എന്നും ഷാഫി പറമ്പിൽ എം.പി. അകാലത്തിൽ പൊലിഞ്ഞുപോയ ഇടതുപക്ഷ-കലാ-സാംസ്‌കാരിക പ്രവർത്തകനും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന 'ജനാധിപത്യ വേദി' സ്ഥാപക നേതൃത്വവുമായിരുന്ന.

## Article Content

** വടകര:[** ഇന്ത്യരാജ്യത്ത് ഭരണത്തിൽ നിലനിൽക്കുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരെയുള്ള സമരത്തിന്റെ ഭാവി ഭൂരിപക്ഷം വരുന്ന മതേതര ജനവിഭാഗങ്ങൾ ആണെന്നും കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് ഫലത്തിലൂടെ അത് തെളിയിക്കപ്പെട്ടു എന്നും ഷാഫി പറമ്പിൽ എം.പി. അകാലത്തിൽ പൊലിഞ്ഞുപോയ ഇടതുപക്ഷ-കലാ-സാംസ്‌കാരിക പ്രവർത്തകനും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന 'ജനാധിപത്യ വേദി' സ്ഥാപക നേതൃത്വവുമായിരുന്ന.

കെ.എസ്സ്. ബിമലിന്റെ അനുസ്മരണ വേദിയിൽ എടച്ചേരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്സ്. ബിമൽ തന്റെ പ്രവർത്തനകാലയളവിൽ പകർന്നു നല്കിയിട്ടുള്ള സർഗ്ഗാല്മകമായ ഊർജം ഉപയോഗപ്പെടുത്തേണ്ട കാലമാണ് ഇതെന്നും അഭിപ്രയപെട്ടു. അനുസ്മരണത്തിന്റെ ഭാഗമായി 'ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ഭാവി' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് എം.എൻ. കാരശ്ശേരി സംശ്രയിച്ചു.

രാഷ്ട്രീയ അധികാര രൂപത്തിൽ മാത്രമല്ല, മനുഷ്യരുടെയും നിത്യജീവിത സന്ദർഭങ്ങളിലും അറിഞ്ഞും അറിയാതെയും ഫാസിസത്തിന്റെ സവിശേഷതകൾ ഉണ്ടെന്നും അത് തിരിച്ചറിയാൻ എല്ലാവര്ക്കും കഴിയേണ്ടതുണ്ട് എന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിൽ നിലനിൽക്കുന്ന പ്രവണതകളെ ജനാധിപത്യപരമായ രീതിയിൽ തിരുത്തേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിൽ മാറിമാറി അധികാരത്തിൽ വരുന്ന ഇടതു-വലതു പാർട്ടികൾ ഇപ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിന് ഇടം നൽകുന്ന സ്ഥിതിവിശേഷമാണ് രൂപപ്പെടുത്തിയത് എന്ന് സെമിനാറിൽ സംസാരിച്ചുകൊണ്ടു എ.എ.പി.സംസ്ഥാന പ്രസിഡണ്ട് വിനോദ് മാത്യു വിത്സൺ അഭിപ്രായപ്പെട്ടു.

കെ.എസ്സ്. ബിമലിന്റെ കലാ-സാംസ്‌കാരിക -രാഷ്ട്രീയ ജീവിതത്തെ വീണ്ടും ഓർമയിൽ കൊണ്ടുവന്നു കൊണ്ട് പിതാവ് കേളപ്പൻ സംസാരിച്ചു. കെ.പി. ചന്ദ്രൻ അധ്യക്ഷനായി. അഡ്വ. എം സിജു ബിമൽ അനുസ്മരണ പ്രഭാഷണം നടത്തി. ഷിജുകുമാർ സി.കെ. സ്വാഗതവും ലിജേഷ് യു.കെ. നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218165/ksbimal-smrana-future-anti-fascist-struggle-indias-secular-population-shafi-parampil-mp)