#TPMussa | ടിപി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റി, അനുമോദന സദസ്സ് സംഘടിപ്പിച്ചു

#TPMussa   |   ടിപി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റി, അനുമോദന സദസ്സ് സംഘടിപ്പിച്ചു
Jul 7, 2024 10:41 PM | By Sreenandana. MT

വടകര:(vatakara.truevisionnews.com) കുറിഞ്ഞാലിയോട്ടെ ടി പി മൂസ്സ ചാരിറ്റബിൾ ആൻറ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർത്തികപ്പള്ളി പ്രദേശത്തെ എം ബി ബി എസ്, പ്ലസ് ടു, എസ് എസ് എൽ സി, യു എസ് എസ് ,എൽ എസ് എസ് പരീക്ഷ കളിൽ വിജയം നേടിയ വിദ്യാർത്ഥി കളെ അനുമോദിച്ചു.

കാർത്തികപ്പള്ളി നമ്പർ വൺ യു പി സ്കൂളിൽ നടന്ന അനുമോദന സദസ്സ്  പ്രശസ്ത കവിയും പ്രഭാഷകനുമായ ആല ങ്കോട് ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് നൂഞ്ഞിയിൽ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി വി ബാലൻ ടി പി മൂസ്സ അനുസ്‌മരണ പ്രഭാഷണം നടത്തി.

സിനിമാ നിരൂപകനും നാടക പ്രവർത്തകനുമായ അരിക്കാം വീട്ടിൽ സുനിൽകുമാർ മുഖ്യ പ്രഭാഷ ണം നടത്തി. പ്രഭാഷകനും ജില്ലാ ലൈബ്രറി പ്രവർത്തകനുമായ സോമൻ മുതുവന ടി പി സുഹൃത്ത് സ്‌മരണ നടത്തി.

മിൽമ മലബാർ മേഖലാ യൂണിയൻ ബോർഡ് മെമ്പർ പി ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ പി സൗമ്യ, എറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ എം ബിജു, കുറിഞ്ഞാലിയോട് ക്ഷീരോൽപ്പാദക സഹകരണ സംഘം സിക്രട്ടറി വി വി ബീന എന്നിവർ ആശംസകൾ നേർന്നു.

എംബിബിഎസ് പരീക്ഷയിൽ ഉന്ന ത വിജയം കൈവരിച്ച കോട്ടക്കാര ന്റവിട ഡോ. സഹീദ സിറാജിനേയും 'താഴ്മ' യിലെ ഡോ. മിന്ന പാത്താടി യെയും  ആലങ്കോട് ലീലാകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു.

വിജയികളായ മുഴുവൻ കുട്ടികൾക്കും പി ഹരീന്ദ്രനാഥ് രചിച്ച 'മഹാത്മാ ഗാന്ധി കാലവും കർമ്മപർവ്വവും 1869-1915' എന്ന ചരിത്ര ഗ്രന്ഥം സമ്മാനമായി നൽകി. ഒപ്പം മഠത്തിൽ കുമാരൻ കുടുംബ ട്രസ്റ്റിന്റെ കുട, നൂഞ്ഞിയിൽ രാധയുടെ ഓർമ്മയ്ക്കായി സ്റ്റീൽ വാട്ടർ ബോട്ടിൽ, സൊസൈറ്റിയുടെ ബേഗ് എന്നിവയും വിതരണം ചെയ്തു.

സമൂഹത്തിൽ തനതായ അടയാളപ്പെടുത്തലുകൾ നൽകി കാലയവനികക്കുള്ളിൽ മറഞ്ഞു പോയ പി ആർ നമ്പ്യാർ, എം സി അപ്പുണ്ണി നമ്പ്യാർ, ടി. രാമകൃഷ്ണ ക്കുറുപ്പ്, കുഞ്ഞിമൂസ്സ കുനിങ്ങാട് എന്നിവരുടെ ഓർമ്മക്കായി അവരുടെ ബന്ധുക്കളും ലോക കേരളസഭ അംഗം ബാബു വടകര,

UAE വടകര എൻ ആർ ഐ ഫോറം പ്രസിഡണ്ട് ഇന്ദ്ര തയ്യിൽ എന്നിവരുടെ അക്ഷരോപഹാരമായി പി ഹരീന്ദ്രനാഥിന്റെ പുസ്തകം മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു. സൊസൈറ്റി സെക്രട്ടറി പിണങ്ങോട്ട് ഉസ്മാൻ സ്വാഗതവും രക്ഷാധികാരി ഓ എം അശോകൻ നന്ദിയും പറഞ്ഞു.

#TP #Mussa #Charitable #Cultural #Society #organized #felicitation #session

Next TV

Related Stories
#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

Oct 5, 2024 10:51 PM

#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

സർവീസ് റോഡിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 5, 2024 04:40 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#EChallanAdalath | ഗതാഗത നിയമലംഘനം; പൊതുജങ്ങൾക്ക് നേരിട്ട് എത്തി പിഴ അടക്കാനുള്ള ഇ-ചലാൻ അദാലത്ത് ഒക്ടോബർ 7, 8 തീയതികളിൽ

Oct 5, 2024 02:05 PM

#EChallanAdalath | ഗതാഗത നിയമലംഘനം; പൊതുജങ്ങൾക്ക് നേരിട്ട് എത്തി പിഴ അടക്കാനുള്ള ഇ-ചലാൻ അദാലത്ത് ഒക്ടോബർ 7, 8 തീയതികളിൽ

നിലവിൽ കോടതിയിലുള്ള ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും തീർപ്പാക്കുന്നതിനായാണ് അദാലത്ത്...

Read More >>
#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

Oct 5, 2024 01:19 PM

#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം...

Read More >>
#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ്  ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

Oct 5, 2024 12:59 PM

#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളിൽ റേഷൻ കടകളിൽ എത്തി ഇ-കെവൈസി അപ്ഡേഷൻ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:37 AM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories










News Roundup






Entertainment News