വടകര: (vatakara.truevisionnews.com)ഇന്നലെ രാത്രി നടന്ന കനത്ത മഴയിൽ കശുവണ്ടി വികസന കോർപ്പറേഷൻ്റെ പഴയ യാർഡ് മതിൽ വീണ്ടും ഇടിഞ്ഞ് വീണു.
കഴിഞ്ഞ മാസം ഇതിൻ്റെ പടിഞ്ഞാറ് ഭാഗം മതിൽ തകർന്ന് വീണിരുന്നു.


പ്രദേശവാസികൾ നിരന്തരം വഴി പോകുന്ന ഇവിടെ മതിൽ തകർന്ന് വീണത്. രാത്രി ആയതിനാലാണ് വൻ അപകടം ഒഴിവായത്.
എട്ടടി ഉയരമുള്ള ചെങ്കൽ മതിൽ 15 മീറ്ററോളം ആണ് പൊടുന്നനെ തകർന്ന് വീണത്.
ചുറ്റുമതിൽ അടിയന്തിരമായി പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കശുവണ്ടി വികസന കോർപ്പറേഷൻ എംഡിക്ക് വാർഡ് മെമ്പർ സാലിം പുനത്തിൽ നിവേദനം നൽകിയിരുന്നു.
എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
യാർഡിൻ്റെ ചുറ്റുമതിൽ പല ഭാഗങ്ങളിലും അപകട ഭീഷണിയിലാണ്.
വിഷയത്തിൻ്റെ ഗൗരവം വാർഡ് മെമ്പർ കെ കെ രമ എംഎൽഎയെ അറിയിച്ചു.
കശുവണ്ടി വികസന കോർപ്പറേഷൻ മാനേജറെ എംഎൽഎ ബന്ധപ്പെട്ടതിനെ തുടർന്ന് അപകട ഭീഷണിയുള്ള ചുറ്റുമതിലിൻ്റെ ഉയർന്ന ഭാഗങ്ങൾ പൊളിച്ച് മാറ്റാൻ ധാരണയായി.
ഇന്നലെ വീണ ഭാഗത്തെ ഇളകിയ ചുറ്റുമതിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി.
വാർഡ് വികസന സമിതി കൺവീനർ സജീർ വി പി, സനൂജ് ടി പി നേതൃത്വം നൽകി.
#accident #avoided #by #night #Azhiyur #Andikampani #wall #collapsed #again