---
title: "#dog​attack | വടകരയിൽ വീണ്ടും തെരുവു നായയുടെ ആക്രമണം;  വികലാംഗനടക്കം മൂന്ന് പേർ ചികിത്സയിൽ"
english_title: "#dog ​​#attack #Three #people #including #disabled #person #are #under #treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222621/dog-attack-three-people-including-disabled-person-are-under-treatment-new"
published_at: "2024-07-24T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a11cc150c20_aaaaaaaaq.jpg"
keywords: []
---

# #dog​attack | വടകരയിൽ വീണ്ടും തെരുവു നായയുടെ ആക്രമണം;  വികലാംഗനടക്കം മൂന്ന് പേർ ചികിത്സയിൽ

> **Lead Summary:** **വടകര : **വടകര താഴെ അങ്ങാടി വലിയവളപ്പിൽ നിന്നും അഴിത്തല സ്വദേശികളായ പുല്ലന്റവിട കുനുപ്പാത്തു, മുസല്യരവിട പുതിയപുരയിൽ മഹമൂദ് എന്നവരേയും വലിയവളപ്പ് സ്വദേശി ഫൈസലടക്കം മൂന്ന് പേരെ ഇന്ന് രാവിലെ തെരുവ് നായ കടിച്ചു.

## Article Content

**വടകര : **വടകര താഴെ അങ്ങാടി വലിയവളപ്പിൽ നിന്നും അഴിത്തല സ്വദേശികളായ പുല്ലന്റവിട കുനുപ്പാത്തു, മുസല്യരവിട പുതിയപുരയിൽ മഹമൂദ് എന്നവരേയും വലിയവളപ്പ് സ്വദേശി ഫൈസലടക്കം മൂന്ന് പേരെ ഇന്ന് രാവിലെ തെരുവ് നായ കടിച്ചു.

മൂന്ന് പേരും ഗുരുതര പരുക്കുകളോടെ ഗവ. ജില്ലാ ആശുപത്രിയൽ ചികിത്സയിലാണ്.   

നഗരസഭയുടെ തെരുവ് നായ വന്ധീകരണവും എ. ബി. സി പദ്ധതിയും അവതാളത്തിലായതും ജനങ്ങളുടെ സൈര്വജീവിതം തടസ്സപെടുത്തുന്ന തെരുവ് നായകളെ നിയന്ത്രിക്കാൻ സാധിക്കാത്തതും ആരോഗ്യവിഭാഗത്തിന്റെയും വെറ്റനറി വിഭാഗത്തിന്റെയും പിടിപ്പുകേടാണെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി പറഞ്ഞു.

എബിസി പദ്ധതി ഇതുവരെ നടപ്പിലാക്കാത്ത എ ക്ലാസ് നഗരസഭയുടെ വീഴ്ചയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രെഖപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തു നിന്നും വാർഡ് കൗൺസിലർ പി റൈഹാനത്തിന്റെ വീട്ടിൽ കയറി മൂന്ന് വയസ്സുകാരിയായ പിഞ്ചുബാലികയെ തെരുവ് നായ കടിച്ചിട്ടും യാതൊരുവിധ ഗൗരവവും കാണിക്കാതെ ആളുകളെ കടിച്ചുകീറാൻ തെരുവുനായകൾക്ക് സ്വൈരവിഹാരം ഒരുക്കുന്ന നടപടി നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് പതിവായിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് നഗരസഭ യുഡിഎഫ് കൗൺസിൽ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി.

ശക്തമായ സമരവുമായി രംഗത്തുവരുമെന്നും യോഗത്തിൽ സംസാരിച്ച വികെ അസീസ്, പിവി ഹാഷിം, പികെസി അഫ്സൽ, സികെ പ്രദീഷൻ, എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222621/dog-attack-three-people-including-disabled-person-are-under-treatment-new)