#WomenCommission | കണ്ണീരുമായി അവരെത്തി; കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിലെ പ്രധാന വില്ലന്‍ ലഹരി ഉപയോഗം -വനിത കമ്മിഷന്‍

 #WomenCommission | കണ്ണീരുമായി അവരെത്തി; കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിലെ പ്രധാന വില്ലന്‍ ലഹരി ഉപയോഗം -വനിത കമ്മിഷന്‍
Jul 25, 2024 11:43 PM | By Jain Rosviya

വടകര:(vatakara.truevisionnews.com)സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.

കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം പ്രധാന വില്ലനായി മാറുന്നുണ്ട്.

കമ്മിഷന്റെ മുന്‍പില്‍ വന്ന ഒരു കേസില്‍ ലഹരിക്ക് അടിപ്പെട്ട മകനാണ് സ്വത്തിന്റെ പേരില്‍ വൃദ്ധയായ അമ്മയെ ആക്രമിച്ചത്.

അവര്‍ക്ക് വീട്ടില്‍ സ്വര്യമായി കഴിയാന്‍ വയ്യാത്ത സാഹചര്യമാണെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ഭാര്യ-ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ഗാര്‍ഹിക പരാതികളില്‍ മിക്കതും. വിവാഹശേഷം ഭാര്യയുടെ സ്വര്‍ണവും മറ്റും കൈക്കലാക്കിയ ശേഷം സംരക്ഷിക്കാതിരിക്കുന്ന സംഭവങ്ങളുണ്ട്.

കുടുംബബന്ധങ്ങള്‍ തകരുമ്പോള്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. തൊഴിലിടങ്ങളിലെ പീഡനമാണ് മറ്റൊരു വിഭാഗം പരാതി.

വര്‍ഷങ്ങളോളം ജോലി ചെയ്ത അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ യാതൊരു ആനുകൂല്യവും നല്‍കാതെ അധ്യാപികമാരെ പിരിച്ചുവിടുന്ന അവസ്ഥയുണ്ട്.

ഗാര്‍ഹിക പീഡന കേസുകളില്‍ അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ജില്ലയിലെ വനിത സംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.

കോഴിക്കോട് ജില്ലാതല അദാലത്തില്‍ 26 പരാതികള്‍ തീര്‍പ്പാക്കി. രണ്ടെണ്ണം നിയമ സഹായത്തിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി.

ഒന്നില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 47 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 76 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

വനിത കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ ലിസി, ജെമിനി, ശരണ്‍ പ്രേം, കൗണ്‍സലര്‍മാരായ സുധിന സനുഷ്, സുനിഷ റിനു, സബിന രണ്‍ദീപ്, അവിന സി, കോഴിക്കോട് വനിത സെല്‍ എഎസ്‌ഐ ഗിരിജ എന്‍ നാറാണത്ത് എന്നിവര്‍ പങ്കെടുത്തു.

#Drug #abuse #main #culprit #breakdown #family #relationships #Women #Commission

Next TV

Related Stories
#Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

Sep 7, 2024 08:43 PM

#Space | എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

വടകര ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം...

Read More >>
 #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

Sep 7, 2024 08:33 PM

#Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

വി ടി മുരളി പാട്ടും വർത്തമാനത്തിനും...

Read More >>
#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 7, 2024 07:08 PM

#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

Sep 7, 2024 03:02 PM

#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

മൂരാട് പാലം ആരംഭിക്കുന്നതിനു മുൻപ് പെട്രോൾ പമ്പിന് സമീപത്തെ ഉയർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്....

Read More >>
#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

Sep 7, 2024 02:05 PM

#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 12:01 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup