ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രളയ ഭീതിയിൽ ഒറ്റപ്പെടുന്ന എലത്തുരുത്തി, കോതുരുത്തി, വാളാഞ്ഞി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശത്ത് വെള്ളം ക്രമാതീതമായി ഉയരുന്നതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ക്യാമ്പുകൾ തുടങ്ങാനുള്ള മീറ്റിങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദിൻ്റെ അധ്യക്ഷതയിൽ നടന്നു.
ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.


മുഴുവൻ വീടുകളിലും താമസിക്കുന്ന കുടുംബാഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. ആവശ്യമായ തോണിയും ഏർപ്പാട് ചെയ്തു.
അരതുരുത്തിയിൽ നിലവിൽ മാറ്റിത്താമസിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഇല്ലാത്തതിനാൽ തോണി തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
റഹ്മാനിയ ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് ക്യാമ്പ് ഒരുക്കുന്നത്.
വൈസ് പ്രസിഡണ്ട് ആയിഷ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വെള്ളിലാട്ട് അഷറഫ്, പി.എം ലതിക, ടി.വി കുഞ്ഞിരാമൻ, വില്ലേജ് ഓഫീസർ മിനി. മെമ്പർമായ കാട്ടിൽ മൊയ്തു.ലിസ പുനയങ്കോട്ട്, എ. സുരേന്ദ്രൻ,സ്പെഷ്യൽ വില്ലേജ് ഓഫീസർ രാജേഷ് വി. പി. വില്ലേജ് അസിസ്റ്റൻ്റ് അനിൽകുമാർ സി.വി. പൊതുപ്രവർത്തകരായ നൊച്ചാട്ട് -കുഞ്ഞബ്ദുള്ള ഹാജി, ജാഫർ പി, കെ. യം വേണു. കരുവാണ്ടി സോമൻ, കാമ്പ്രത്ത് രാജീവൻ, പി.കെ അഷറഫ്, സതീശൻ, കെ. എം സി തങ്ങൾ, സി.എച്ച് പത്മനാഭൻ, ബിജീഷ് വട്ടക്കുനി, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, രാജേഷ് തറോപ്പൊയിൽ, രാമത്ത് ഖാലിദ്, സാജിദ് ത റോപ്പൊയിൽ, എ.കെ ഷാജി, ഷിജു വി. ബാബു.കെ, രാമത്ത് മുനീർ,ജസീറ കെ. രജനി തിരിക്കോത്ത്, തുങ്ങിയവർ സംബന്ധിച്ചു.
#flood #valleys #preparations #for #relief #camp #have #been #completed