---
title: " #CITU | വടകരയുടെ കൈത്താങ്ങ്; വയനാട്ടിലേക്ക് സി.ഐ.ടി.യു ഇന്നലെ അയച്ചത് ഒരു ലോറിയിലധികം വരുന്ന അവശ്യവസ്തുക്കൾ"
english_title: "#wayanad #landslide #citu #sent #more #than #lorry #essentials #yesterday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/224680/wayanad-landslide-citu-sent-more-than-lorry-essentials-yesterday"
published_at: "2024-08-01T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab4d424dd5a_wayanad.jpg"
keywords: []
---

#  #CITU | വടകരയുടെ കൈത്താങ്ങ്; വയനാട്ടിലേക്ക് സി.ഐ.ടി.യു ഇന്നലെ അയച്ചത് ഒരു ലോറിയിലധികം വരുന്ന അവശ്യവസ്തുക്കൾ

> **Lead Summary:** **വടകര: **ഉരുൽപൊട്ടലിൽ ദുരിമനുഭവിക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്.

## Article Content

**വടകര: **ഉരുൽപൊട്ടലിൽ ദുരിമനുഭവിക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്.

സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലാ കമ്മിറ്റികൾ മുഖേന സ്വരൂപിച്ച ഒരു ലോറിയിലധികം വരുന്ന അവശ്യ വസ്‌തുക്കൾ ഇന്നലെ രാവിലെയോടെ വയനാട്ടിലേക്ക് അയച്ചു.

വടകര പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്‌കരൻ നിർവ്വഹിച്ചു.

അരി, കുടിവെള്ളം, പച്ചക്കറികളും പഴങ്ങളും, ഭക്ഷണം കഴിക്കാൻ ആവശ്യമായ പ്ലേറ്റുകൾ, കിടക്കാൻ ആവശ്യമായ പായകൾ, വസ്ത്രങ്ങൾ എന്നിവയാണ് കൊടുത്തയച്ചത്.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പിസി സുരേഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് വി.കെ വിനു, ഏരിയാ പ്രസിഡൻ്റ് വേണു കക്കട്ടിൽ, എൻ സുരേഷ്, കെ.ടി പ്രേമൻ എ.കെ ബാലൻ, കെ.കെ രമേശൻ, പി.കെ അശോകൻ, സി.കെ സതീശൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/224680/wayanad-landslide-citu-sent-more-than-lorry-essentials-yesterday)