ചോറോട് ഈസ്റ്റ്: (vatakara.truevisionnews.com)പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആഗ്രഹം പൂവണിയുകയാണ്.തോട് നിർമ്മാണത്തിന് 36 ലക്ഷം അനുവദിച്ച് ചോറോട് ഗ്രാമ പഞ്ചായത്ത് .
ഏകദേശം പതിനഞ്ചോളം വർഷമായ് തോട് നിർമ്മാണം എന്ന ആവശ്യം ഉന്നയിക്കപ്പെടുയാണ്. വയലുകൾ നികത്തിയും താഴ്ന്ന സ്ഥലങ്ങളിലും വീടെടുത്ത് താമസിക്കുന്നവർ മഴക്കാലമാവുന്നതോടെ ആധിയിലാണ്.
പറമ്പിലും മുറ്റത്തും വിടിനകത്തും വെള്ളം കയറുന്നതിൽ ഭയത്തോടെയാണ് ജീവിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയിലധികം ദിവസം ഇവിടങ്ങളിൽ വെള്ളപ്പൊക്കമായിരുന്നു. നിരവധി വീടുകളിൽ നിന്നും ആളുകൾ മാറി താമസിക്കേണ്ടി വന്നു.
പ്രായമായവരെയും അസുഖ ബാധിതരായവരെയും കസേരകളിൽ ഇരുത്തിയാണ് അരയ്ക്കുമേൽ വെള്ളത്തിലൂടെ സന്നദ്ധ പ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചത്.
നിരവധി വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ തള്ളിനീക്കി മറ്റുവിടുകളിലേക്ക് മാറ്റുകയായിരുന്നു. വീട്ടിനകത്തെ എല്ലാ സാധനങ്ങളും ഫർണ്ണിച്ചറുകളും ഉയർത്തി വെക്കുകയും ചെയ്യേണ്ടി വന്നു.
മഴക്കാലത്ത് മാത്രമല്ല കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഭാഗമായ അഴിയൂർ ബ്രാഞ്ച് കനാലിൽ വെള്ളം തുറന്നു വിടുമ്പോഴും ഇവിടങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
വിലങ്ങിൽ താഴ, പുതിയോട്ടിൽ താഴ, കേളോത്ത് താഴ, കണ്ണ്യാറത്ത് താഴ, ചാത്തോത്ത് താഴ. കുളങ്ങരത്ത് താഴ എന്നീ പ്രദേശങ്ങളിലെ അമ്പതിൽ പരം വീടുകൾക്ക് വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മാപ്ലക്കണ്ടി താഴ മുതൽ തോട് നിലവിലുണ്ട് ഇത് നടക്കുതാഴ- ചോറോട് കനാലിലേക്ക് എത്തിച്ചേരുന്നു. ചോറോട് ഈസ്റ്റിൽ നിന്നും മാപ്ലക്കണ്ടിതാഴ വരെ ഏകദേശം ഇരുന്നുറ് മീറ്റർ നീളത്തിൽ രണ്ട് മീറ്റർ വീതിയിൽ തോട് നിർമ്മിച്ചാൽ ഈ പ്രദേശമാകെ രക്ഷപ്പെടുമെന്നാണ് കരുതുന്നത്.
പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ ഭരണസമിതിയിൽ ആവശ്യപ്പെടുകയും പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ പ്രദേശവാസികളുടെ ദുരിതം നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തതിനാൽ ഭരണ സമിതി 36.2000 തോട് നിർമ്മാണത്തിനായ് അനുവദിച്ചു.
എത്രയും പെട്ടന്ന് സ്ഥലം അനുവദിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയാൽ ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തിയാക്കാൻ കഴിയുന്നതാണ്.
#Chorod #Grama #Panchayat #allocated #36 #lakhs #for #construction #canal