വടകര :(vatakara.truevisionnews.com)ഛത്തീസ്ഖണ്ഡിൽ രണ്ട് കന്യാസ്ത്രീകളെ കള്ള കേസ് എടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഛത്തീസ്ഖഡ് സർക്കാറിന്റെ നടപടികൾക്കെതിരെ വടകരയിൽ പ്രതിഷേധ പ്രകടനവും യോഗവും സഘടിപ്പിച്ച് സിപിഐ.
എത്രയും വേഗത്തിൽ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും എഫ് ഐ ആർ പൂർണ്ണമായി റദ്ദാക്കണമെന്നും ആവിശ്യപ്പെട്ട് സിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ് വടകരയിൽ പ്രതിഷേധം സഘടിപ്പിച്ചത്.



ജില്ലാ കൗൺസിൽ അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. പി കെ സതീശൻ പ്രസംഗിച്ചു. പ്രകടനത്തിന് ആർ കെ സുരേഷ് ബാബു, ഒ എം അ ശോകൻ , സി രാമകൃഷ്ണൻകെ രജിത്ത് കുമാർ , സി എം റെജി നേത്യത്വം നൽകി.
CPI Protests In Vadakara Demanding Release Of Chhattisgarh Nuns