വടകര:(vatakara.truevisionnews.com)എയർകണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ എച്ച് വി എ സി ആർ എംപ്ലോയീസ് അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രഷർകുക്കർ തുടങ്ങിയ വീട്ടുപകരണങ്ങൾ വിതരണം ചെയ്തു.
എച്ച് വി എ സി ആർ ഇ എ സംസ്ഥാന കമ്മിറ്റി അംഗം കെ എ സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ദീപേഷ് പിടി, താലൂക്ക് പ്രസിഡണ്ട് നൗഷാദ് എം, താലൂക്ക് ട്രഷറർ രൂപേഷ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.
വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു, പള്ളി വികാരി ടിൻസ് എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
#Vilangad #Landslide #HVACR #Employees #Association #handing #over #appliances