ആയഞ്ചേരി: (vatakara.truevisionnews.com)കാടു വിട്ട് നാട്ടിൻ പുറങ്ങളിൽ കൂട്ടമായെത്തുന്ന വാനരന്മാർ കച്ചവടക്കാർക്കും മറ്റും ശല്യമാവുന്നു.


കഴിഞ്ഞ ദിവസം ആയഞ്ചേരി കാമിച്ചേരിയിലെത്തിയ വാനരർ കടകളിലും മറ്റും കയറി ഫ്രൂട്ട്സും പച്ചക്കറികളും മറ്റും എടുത്തു കൊണ്ടുപോവുന്നത് കടക്കാർക്ക് ശല്യമായിത്തീരുന്നു.
ആദ്യം കൗതുകത്തോടെ നോക്കി കണ്ട കുട്ടികൾക്കും നാട്ടുകാർക്കും പിന്നീട് അക്രമ സ്വഭാവം കാണിച്ചതോടെ വാനരുടെ വരവ് തലവേദനയായി.
ചില വിടുകളിൽ കയറി വാഹനങ്ങളിലും മറ്റും നാശ നഷ്ടങ്ങളുണ്ടാക്കിയതായും നാട്ടുകാർ പറഞ്ഞു.
#Leave #forest #go #country #Monkeys #come #groups #become #nuisance #traders