ആയഞ്ചേരി: (vatakara.truevisionnews.com)വെറുപ്പിന്റെ മൂടുപടം നീക്കാൻ സമൂഹത്തെ ഒരുമിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ആവശ്യമെന്നും മനുഷ്യനന്മ വിദ്വേഷ പ്രവർത്തനങ്ങളെ അകറ്റുമെന്നും ഷാഫി പറമ്പിൽ എംപി. കരുണ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആയഞ്ചേരി റിലീഫ് വിംഗ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.


റിലീഫ് വിംഗിന്റെ കീഴിൽ നിരത്തിലിറക്കുന്ന ആംബുലൻസ് ഫ്ളാഗ്‌ഓഫ് കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആംബുലൻസിൻെ താക്കോൽ റിലീഫ് കമ്മിറ്റി ചെയർമാൻ ടി.പി.മൊയ്തു ഹാജി, കൺവീനർ വി.കെ ജൗഹർ എന്നിവർ ഏറ്റുവാങ്ങി. കരുണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.പി.അബ്ദുറഹിമാൻ അധ്യക്ഷനായി.
റിലീഫ് വിംഗിന്റെ കീഴിലുള്ള മെഡിക്കൽ എയ്ക്ക് സെന്ററിന്റെ ഉദ്ഘാടനം കുട്ടൻ പമ്പത്ത് മൊയ്തു, ടി.കെ അബ്ദുല്ല മൗലവി എന്നിവർക്ക് ബ്രോഷർ കൈമാറി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു.
കെഎൻഎം സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി. കിടപ്പു രോഗികൾക്കുള്ള മരുന്ന് വിതരണ പദ്ധതിയായ മെഡികെയറിന്റെ ഉൽഘടനം ഷെമിം കൊയിലോത്ത്, തയ്യിൽ ഇബ്രാഹിം എന്നിവർക്ക് ബ്രോഷർ കൈമാറി മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല നിർവ്വഹിച്ചു.
ആശരണർക്ക് ഭക്ഷണ സാധനങ്ങൾ നൽകുന്ന വീ ഹെൽപിന്റെ ഉദ്ഘാടനം ഇസ്മായിൽ മാടാശ്ശേരി, പി.കെ.അസീസ് എന്നിവർക്ക് കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെല്യോട്ടുമ്മൽ അബ്ദുൽ ഹമീദ് നിർവഹിച്ചു.
ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ നാസർ ആയഞ്ചേരിയെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.വി.കുഞ്ഞിരാമൻ, ലതികാ രാജൻ, നജുമുന്നിസ, ഈലാഫ് കോ. ഓഡിറ്റേർ ഷാനവാസ് പൂനൂർ, കെ.എൻ.എം മണ്ഡലം സെക്രട്ടറി പി.കെ.ഫൈസൽ, സി.എച്ച് ഹമിദ്, സി.വി.കുഞ്ഞിരാമൻ, ഭരതൻ തുടങ്ങിയവർ ആശംസകൾനേർന്നു. ഡോ:ജമാൽ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ.നജീബ് സ്വാഗതവും ടി.എം മുഹമ്മദ് ഇഖ്ബാൽ നന്ദിയും പറഞ്ഞു.
#Ambulance #Flagoff #Human #kindness #will #drive #away #acts #hate #ShafiParambil #MP