ആയഞ്ചേരി :(vatakara.truevisionnews.com)ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 8-ാം വാർഡിലെ കരുവണ്ടി, വെള്ളറാട്ട് ഭാഗങ്ങളിലെ ജനങ്ങളുടെ വളരെയേറെ കാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി.


കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ പ്രത്യേക വികസന ഫണ്ടിൽഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്പണി പൂർത്തിയാക്കിയത്.
പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദ് അധ്യക്ഷം വഹിച്ചു. കരുവാണ്ടിമുക്കിൽ വെച്ച് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ എ റോഡ് ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് പി.കെ ആയിഷ ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെമ്പർ ലിസ പുനയംകോട്ട്, കെ.സോമൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരൻ, ടി.വി ഭരതൻ മാസ്റ്റർ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കണ്ടോത്ത് കുഞ്ഞിരാമൻ, എൻ കെ സുരേന്ദ്രൻ, കെ മധുമാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
#solution #travel #woes #road #work #completed #under #special #development #fund #KPKunjammatKuttiMaster