#NutritionalWeek | പോഷക വാരാചരണം; കുട്ടികൾക്ക് മുട്ട ഓംലറ്റ് ഉണ്ടാക്കിക്കൊടുത്ത് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ

#NutritionalWeek | പോഷക വാരാചരണം; കുട്ടികൾക്ക് മുട്ട ഓംലറ്റ് ഉണ്ടാക്കിക്കൊടുത്ത് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ
Sep 2, 2024 02:40 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com)പോഷകമാസാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ലൈവായി മുട്ട ഓംലൈറ്റ് ഉണ്ടാക്കിക്കൊടുത്ത് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ.

ഭാവി തലമുറയെ ആരോഗ്യത്തോടെ വളർത്തിയെടുക്കാനുള്ള ബോധവത്‌കരണ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ഈ ഉദ്യമം നടത്തിയത്.

നാടൻ പച്ചക്കറികളും പഴങ്ങളും ഇലക്കറികളും ധാരാളമായി കുട്ടികൾക്ക് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

തൊടിയിൽ ഉത്പാദിപ്പിക്കുന്നതും പറമ്പൽ നിന്ന് ശേഖരിക്കുന്നതുമായ ഉത്പന്നങ്ങൾക്ക് ഏറെ ഗുണം പ്രഥമാണ്.

വിഷപദാർത്ഥങ്ങൾ അടക്കിയ മത്സ്യവും മാംസവും പച്ചകറികളും നൽകരുതെന്നും മെമ്പർ പറഞ്ഞു.

സിവിൽ പോലീസ് ഓഫീസർ കെ.പി രതീഷ്,സി ഡി. എസ് മെമ്പർ മാലതി, എ.ഡി എസ് ദീപ തിയ്യർക്കുന്നത് മുതലായവർ പങ്കെടുത്തു.

#Nutritional #Week #Ayanchery #grama #panchayat #member #made #egg #omelette # children

Next TV

Related Stories
Top Stories










News Roundup