വടകര:(vatakara.truevisionnews.com)കുട്ടോത്ത് വിഷ്ണുക്ഷേത്രത്തിനു സമീപം കാവിൽറോഡിൽ സഹസ്രാര കളരി കെന്യൂറിയോ കരാട്ടെ ഏഷ്യൻ ചീഫായ ഹാൻഷി ഗിരീഷ് പെരുന്തട്ട കളരിവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻഎം പി രഞ്ജിത്താൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹസ്രാര കളരി സെക്രട്ടറി കെ പി ബബീഷ്ഗുരുക്കൾ സ്വാഗതം പറഞ്ഞു.
കളരിപ്പയറ്റിന്റെ സമകാലീന പ്രാധാന്യം, ശരീര ശാസ്ത്രവുമായുള്ള ബന്ധം എന്നിവയെ കുറിച്ച് കടത്തനാട് കെ വി മുഹമ്മദ്ഗുരുക്കൾ (കടത്തനാട് കെ പി ചന്ദ്രൻ ഗുരുക്കൾ സ്മാരകകളരി) മുഖ്യ പ്രഭാഷണം നടത്തി.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ബിജുള ആശംസയേകി സംസാരിച്ചു.
ഗുരുക്കന്മാരായ മാങ്ങാട്ട് കുഞ്ഞിമൂസ്സ ഗുരുക്കൾ, പ്രേമാനന്ദൻ പരോത്ത്, നാഷണൽ കെന്യൂറിയോ കെ രാട്ടെ സെക്രട്ടറി ഷിഹാൻ കെ സുനിൽകുമാർ എന്നിവരേയും, ഉദ്ഘാടകൻ, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ്, മുഖ്യ പ്രഭാഷകൻ എന്നിവരെയും, വയനാട് ചൂരൽ മല ദുരദ്ധത്തിൽപത്തു ദിവസത്തോളം സൗജന്യമായി ഭക്ഷണം നൽകിയഓലൻ ഹോട്ടൽ എംഡി ഷിബിൻ ഷിനോയിയെയും സഹസ്രാര കളരി സ്നേഹോപഹാരം നൽകി ആദരിച്ചു.
എംപി നാരായണൻ, വി കെ പ്രദീപ് കുമാർ, കെ കെ മനോജ്, ടി ടി അൻസാർ എന്നിവർ സംസാരിച്ചു.
കുട്ടികൾ ഉദ്ഘാടന ദിവസം തന്നെ കളരി പരിശീലനം ആരംഭിച്ചു.
സഹസ്രാര കളരി പ്രസിഡന്റ് വിഭിൻനിത്ത് ഗുരുക്കൾ നന്ദി പ്രസംഗം നടത്തി.
#Kenyurio #Karate #Asian #Chief #HanshiGirish #inaugurated #Sahasrara #Kalari