ആയഞ്ചേരി: (vatakara.truevisionnews.com)പോഷകാഹാര വാരാചരണത്തിൻ്റെ ഭാഗമായി അമ്മമാർക്ക് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് അമ്മമാർക്ക് ആവേശമായി.
കുളങ്ങരത്ത് നാരായണക്കുറുപ്പിൻ്റെ അധ്യക്ഷതയിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ആരോഗ്യത്തോടെയുള്ള വളർച്ചയ്ക്ക് പോഷകാഹാരം അത്യാവശ്യമാണ്. കുട്ടികൾക്ക് ഇലക്കറികളും, പയർ വർഗ്ഗങ്ങളും ഉൾപ്പെടെ ഉണ്ടാക്കിക്കൊടുക്കാൻ എല്ലാവരും ഇന്ന് മുതൽ മത്സരിക്കണം.
പ്രകൃതിയിൽ നിന്ന് കിട്ടുന്ന മൂല്യമേറിയ വിഭവങ്ങൾ കൊടുക്കാതെ പരസ്യങ്ങളുടെയും കൃത്രിമ ആഹാരത്തിനും പിറകെ പോകുമ്പോൾ ആരോഗ്യ രംഗം ഭയാനകരമാവും എന്നതിൽ യാതൊരു സംശയവുമില്ലെന്ന് മെമ്പർ പറഞ്ഞു.
വിജയികൾക്കും മത്സരത്തിൽ പങ്കാളികളായവർക്കും പച്ചക്കറിവിത്തും സമ്മാനങ്ങളും നൽകി. പനയുള്ളതിൽ അമ്മത് ഹാജി, മഞ്ചക്കണ്ടി ദാമോദരൻ, വെബ്രോളി അന്ത്ര, വടക്കയിൽ രവീന്ദ്രൻ, റീനടീച്ചർ, ഹെൽപ്പർ ഗൗരി,പാലോള്ളതിൽ പ്രജിത, അമ്മമാർ തുടങ്ങിയവർ സംബന്ധിച്ചു.
#Nutrition #Week #Mangalathe #Food #Fest #becomes #exciting #mothers