ആയഞ്ചേരി: (vatakara.truevisionnews.com)വാർദ്ധക്യത്തിലും ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം നിലനിർത്താനും സംതൃപ്തവും സജീവവുമായ ജീവിതം നയിക്കാനും സാധിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


ദേശീയ ആയുഷ് മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഹോമിയോ ആയുർവേദ ഡിസ്പെൻസറികളുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ. ആയിഷ ടീച്ചർ അധ്യക്ഷയായി.
പ്രശസ്ത ഹോമിയോ, ആയുർവേദ ഡോക്ടർമാരായ ഡോ. യു.രഞ്ജിത്ത് ചന്ദ്ര, ഡോ. ജി. ദർശന, ഡോ. സീന, ഡോ.രജീഷ് പി പുറപ്പോടി, ഡോ. രൂപശ്രീ, ഡോ. ആര്യ, ഡോ. അഞ്ജന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ടീം നടത്തിയ ജീവിതശൈലി രോഗങ്ങളുടെ ഭാഗമായുള്ള രക്തസമ്മർദ്ദം, രക്ത പരിശോധന എന്നിവയും ഡോ. അഞ്ജനയുടെ നേതൃത്വത്തിൽ നടന്ന യോഗ പരിശീലനവും വയോജനങ്ങൾക്ക് ഏറെ ഗുണപ്രദമായി.
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, പഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ മൊയ്തു, ടി. കെ. ഹാരിസ്, എ. സുരേന്ദ്രൻ, എം.വി. ഷൈബ, സി.എം.നജ്മുന്നിസ, ഐ.സി.ഡി.എസ്. ചെയർപേഴ്സൺ ഷിജില എന്നിവർ സംസാരിച്ചു.
ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. യു. രഞ്ജിത്ത് ചന്ദ്ര സ്വാഗതവും ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ജി. ദർശന നന്ദിയും പറഞ്ഞു.
#Medical #camp #elderly #Ayanchery