ചോറോട്: (vatakara.truevisionnews.com)കേരള സർക്കാരിൻ്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ചോറോട് ഗ്രാമ പഞ്ചായത്തും ആയുഷ് പിഎച്ച്സിയും സംയുക്തമായി വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ചോറോട് കെ.എ.എം യു.പി സ്‌കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വികസന കാര്യ കമ്മിറ്റി ചെയർമാൻ മധുസൂദനൻ സ്വാഗതം പറഞ്ഞു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രസാദ് വിലങ്ങിൽ, ഡോ.എം.ടി മോഹൻ ദാസ്, ഡോ. ശ്രീശ് എന്നിവർ സംസാരിച്ചു. ഡോ.എസ്.എൻ സൂരജ് ബോധവൽക്കരണ ക്ലാസ് എടുത്തു.സി.കെ പ്രസീത നന്ദി പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി നൂറ് പേരുടെ രക്ത പരിശോധനയും നടത്തി
#AYUSH #geriatric #medical #camp #organized #Chorode