വടകര: (vatakara.truevisionnews.com)തിരുവള്ളൂർ പഞ്ചായത്തിലെ ഹാളിൽ വെച്ച് ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെയും യോഗത്തിൽവെച്ച് എൽഡിഎഫ് ജനപ്രതിനിധിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ടിവി സഫീറ,14 വാർഡ് മെമ്പർ രമ്യ പുലക്കുന്നുമ്മൽ എന്നിവരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. എഫ് എം മുനീർ, മെമ്പർ ഡി പ്രജീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷില കോരപ്പാണ്ടി,യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഖാസ്സിം എന്നിവരുടെ നേതൃത്വത്തിൽ അക്രമിച്ചതായി പരാതി.
ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാതെയും രാഷ്രീയപാർട്ടി നേതാക്കളുമായി കൂടി ആലോചിക്കാതെയും റോഡ് സൗകര്യമില്ലാത്ത മലമുകളിൽ സെന്റിന് 61000 രൂപ വിലയിൽ 90 സെന്റ് സ്ഥലം വാങ്ങിയത് സുതാര്യമായില്ല എന്ന് എൽ ഡി എഫ് അംഗങ്ങൾ ഉന്നയിച്ചു.
പഞ്ചായത്തിലെ കുനിവയൽ പ്രദേശത്ത് സെന്റിന് 40000 രൂപ വിലയിൽ സ്ഥലം വാഗ്ദാനം ചെയ്ത കുടുംബവുമായി ആലോചിക്കാനോ പഞ്ചായത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലം വാങ്ങാതെയും ചില സ്ഥല കച്ചവടക്കാരുടെ ഏജന്റുമാരായി ഭരണ നേതൃത്വം അഴിമതി നടത്താനാണ് പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കാതെ ഏകപക്ഷീയമായി സ്ഥലം വാങ്ങിയത് എന്നാണ് ആരോപണം.
ഇതിനെ യോഗത്തിൽ ചോദ്യം ചെയ്തപ്പോഴാണ് എൽ ഡി എഫ് ജനപ്രതിനിധികളെ കൂട്ടം ചേർന്ന് അക്രമിച്ചത്.അക്രമത്തിൽ പ്രതിഷേധിച്ച് എൽഡി എഫ് നേതൃത്വത്തിൽ നടന്ന യോഗം പഞ്ചായത്ത് കൺവീനർ എൻ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ പി പി രാജൻ ബാലകൃഷ്ണൻ മഠത്തിൽ വള്ളിൽ ശ്രീജിത്ത് എം വി കുഞ്ഞമ്മദ് എന്നിവർ പ്രസംഗിച്ചു.
#Listhalam #corruption #Protest #against #attack #women #members #Tiruvallur #gram #panchayat