ആയഞ്ചേരി:(vatakara.truevisionnews.com)പഠന പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഹെൽപ്പിങ്ങ് ഹാന്റ് പദ്ധതിയുടെ ഭാഗമായി 'പഠിച്ച് കേറി വാ ' പരിപാടിക്ക് ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കന്ററി സ്‌കൂളിൽ തുടക്കമായി.


യു പി വിഭാഗം വിദ്യാർത്ഥികൾക്കാണ് പദ്ധതി നടപ്പാക്കപ്പെടുന്നത്.
ബി.ആർ.സി, പഞ്ചായത്ത് തലങ്ങളിൽ മികച്ച പ്രൊജക്ടായി ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പദ്ധതിയുടെ ഉദ്ഘാടനം ഷാഫി പറമ്പിൽ നിർവഹിച്ചു.
ഹെഡ് മാസ്റ്റർ വി.കെ.കുഞ്ഞമ്മദ് അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.അബ്ദുൽ ഹമീദ്, വൈസ് പ്രസിഡണ്ട് പി.കെ ആയിഷ ടീച്ചർ സംസാരിച്ചു.
ചടങ്ങിൽ മുഹമ്മദ് റബിൻ, റാഹിമ എൻ, സാലിഹ് പി.കെ.ഇല്ല്യാസ്, കെ.ജോസഫ്, എം.ജെ.മുഹമ്മദ് തറമ്മൽ, ഈസാ ജാസിം, വി.ലിസ്‌ന, ടി.കെ.ഷാഹിദ്, സബീഹ നസ്റിൻ, നജീബ സംബന്ധിച്ചു.
#Helping #hand #project #started #Ayancheri #Rahmania #School