#accident | ബസ്സ് ഇന്നോവയിലേയ്ക്ക് ഓടിച്ചു കയറ്റി; വടകര -കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീരാം ബസ് നാട്ടുകാര്‍ തടഞ്ഞു

#accident | ബസ്സ് ഇന്നോവയിലേയ്ക്ക് ഓടിച്ചു കയറ്റി; വടകര -കൊയിലാണ്ടി റൂട്ടിലോടുന്ന ശ്രീരാം ബസ് നാട്ടുകാര്‍ തടഞ്ഞു
Sep 13, 2024 07:45 PM | By Jain Rosviya

വടകര:(vatakara.truevisionnews.com) വടകര - കൊയിലാണ്ടി റൂട്ടിലോടുന്ന ബസ് ഇന്നോവ കാറിനെ ഇടിച്ചുകേറ്റി.

കൊയിലാണ്ടി സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് ഇന്ന് ഇന്ന് വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം.

വടകര - കൊയിലാണ്ടി റൂട്ടിലോടുന്ന KL 56 Y 1123 ശ്രീരാം ബസ്സാണ് ഇന്നോവ കാറിനെ മറികടക്കുന്നതിനിടയിൽ ഇടിച്ചത്.

ഏതാണ്ട് കെ.ഡി.സി ബാങ്ക് മുതൽ ഈ ബസ്സ് ഇന്നോവയുടെ പിറകിൽ ഇടിക്കാനെന്ന മട്ടിൽ വരികയായിരുന്നുവെന്ന് ഇന്നോവയിലെ യാത്രക്കാർ പറഞ്ഞു.

സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് ഇന്നോവയെ മറി കടക്കുന്നതിനിടയിൽ ഇടിച്ചുകേറ്റുകയായിരുന്നു. ഇതേ തുടർന്ന് താലൂക്ക് ആശുപത്രിയിക്ക് സമീപത്തുവെച്ച് ബസ്സ് നാട്ടുകാർ തടഞ്ഞു.

നാട്ടുകാർ ബസ്സ് തടഞ്ഞപ്പോൾ ബസ് ഡ്രൈവർ ഇത് ശ്രദ്ധിയ്ക്കാതെ മുന്നോട്ട് കേറ്റുകയായിരുന്നു. സംഭവത്തിൽ ഇന്നോവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇത് ചോദിക്കുവാൻ തുനിഞ്ഞ ഇന്നോവയുടെ ഡ്രൈവറെ ബസ്സിലെ ഡ്രൈവർ അടിച്ചു.

തുടർന്ന് നാട്ടുകാർ ഇടപെടുകയായിരുന്നു. കാറിൽ സഞ്ചരിച്ച യാത്രക്കാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തു.

#accident #bus #drove #Innova #Locals #stopped #Sriram #bus #plying #Vadakara #Koilandi #route

Next TV

Related Stories
ലഹരിയായി കാൽപന്തുകളി; കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം

Jun 16, 2025 01:23 PM

ലഹരിയായി കാൽപന്തുകളി; കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം

കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം...

Read More >>
വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jun 16, 2025 12:03 PM

വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു ...

Read More >>
തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

Jun 15, 2025 09:32 PM

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 15, 2025 03:59 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം...

Read More >>
Top Stories

News Roundup

Entertainment News

https://vatakara.truevisionnews.com/ -