#NShankarakurup | ആയഞ്ചേരിയിൽ എൻ ശങ്കരക്കുറുപ്പിന്റ അനുസ്മരണം സംഘടിപ്പിച്ച് സി പി എം

#NShankarakurup | ആയഞ്ചേരിയിൽ എൻ ശങ്കരക്കുറുപ്പിന്റ അനുസ്മരണം സംഘടിപ്പിച്ച് സി പി എം
Sep 17, 2024 08:39 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും, കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച നെല്ലോളി ശങ്കരക്കുറുപ്പിൻ്റെ 25-മാത് ചരമവാർഷിക ദിനാചരണം സി പി എം സമുചിതമായ് ആചരിച്ചു.

 രാവിലെ പ്രഭാത ഭേരിയും പതാക ഉയർത്തലും, വൈകുന്നേരം ചേറ്റുകെട്ടിയിൽ അനുസ്മരണ പൊതുയോഗവും നടന്നു.

ഏരിയ കമ്മിറ്റി അംഗം അഡ്വ : രാഹുൽ രാജ് ഉൽഘാടനം ചെയ്തു.

ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.

കെ. സോമൻ, സുരേന്ദ്രൻ എൻ.എം എന്നിവർ സംസാരിച്ചു.

ശങ്കരക്കുറിപ്പിനെക്കുറിച്ച് സി.വി.ദാമോദരൻ മാസ്റ്റർ എഴുതിയ കവിത ഗോപീനാരായണൻ മാസ്റ്റർ ആലപിച്ചു.

#CPM #organized #NShankarakurup #commemoration #Ayanchery

Next TV

Related Stories
Top Stories










News Roundup