ആയഞ്ചേരി:(vatakara.truevisionnews.com) ഇനി പരാതികൾ എഴുത്തിലൂടെ സമർപ്പിക്കാൻ പരാതിപ്പെട്ടിയുമായി മംഗലാട്.
സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റും പരാതി പറയാനും ശുചിത്വ നിർദ്ദേശങ്ങൾ സമർപ്പിക്കാനും ലക്ഷ്യം വച്ചു കൊണ്ടുള്ള പരാതിപ്പെട്ടി വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറമ്പിൽ ഗവൺമെന്റ്റ് സ്കൂൾ തലവൻ ആക്കായി നാസർ മാസ്റ്റർക്ക് കൈമാറി.
വാർഡ് ജാഗ്രതാ സമിതിയുടെയും കുടുംബശ്രീ ബാല സഭയുടെയും നേതൃത്വത്തിലാണ് പരാതിപ്പെട്ടി സ്ഥാപിച്ചത്.
കുട്ടികൾക്ക് നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എഴുതി സമർപ്പിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിൽ പരിശോധിച്ച് മറുപടി നൽകും.
രഹസ്യ സ്വഭാവമുള്ള പരിതികൾക്ക് ഉചിതമായ നിയമസഹായം നൽകുമെന്നും മെമ്പർ പറഞ്ഞു.
കുടുംബശ്രീ സി.ഡി.എസ് മാലതി ഒന്തമ്മൽ, ആർ. ബി ഷാഹിദ ടീച്ചർ, നജ്‌മ ടീച്ചർ,രാഗേഷ് പി.പി, മോളി പട്ടേരിക്കുനി, സതി തയ്യിൽ, ദീപ തിയ്യർ കുന്നത്ത്, ജെ. ആർ സി ഉൾപ്പെടെ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
#Complaints #writing #Mangalad # with #complaint #box #submit #hygiene #instructions #complaints