ആയഞ്ചേരി:(vatakara.truevisionnews.com)2025 മാർച്ച് 30ന് കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായുള്ള ജനകീയ കോമ്പയിൻ്റെ പ്രവർത്തനങ്ങൾക്ക് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിച്ചു.
വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തുണിസഞ്ചികൾ കുടുബശ്രീയുടെ ബാലസഭ അംഗങ്ങൾ വീടുകളിൽ എത്തിച്ച് മാലിന്യ മുക്ത, പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
കുടുബശ്രീ സി ഡി എസ്സ് മെമ്പർ നിഷ കെ അധ്യക്ഷത വഹിച്ചു. എ ഡി എസ്സ് ഭാരവാഹികളായ നമിത എസ്സ് , അശ്വതി പി ഷിജിന വി എന്നിവർ സംസാരിച്ചു
#Garbage #free #New #Kerala #Ayanchery #Balasabha #members #houses #cloth #bags