#wayblocked | വഴി തടസ്സപ്പെട്ടു; അഴിയൂർ വില്ലേജ് ഓഫീസിലെത്താന്‍ ദുരിതം പേറി ജനം

#wayblocked | വഴി തടസ്സപ്പെട്ടു; അഴിയൂർ വില്ലേജ് ഓഫീസിലെത്താന്‍ ദുരിതം പേറി ജനം
Oct 20, 2024 10:25 AM | By Jain Rosviya

ചോമ്പാല: (vatakara.truevisionnews.com)ചോമ്പാല അഴിയൂർ വില്ലേജ് ഓഫീസിലേക്ക് സാധാരണക്കാർക്ക് വരാനുള്ള വഴികൾ തടസ്സപ്പെട്ടു.

ബൈപ്പാസ് നിർമ്മാണം പൂർത്തിയായതും കാരോത്ത് റെയിൽവെ ഗേറ്റ് അടച്ചുപൂട്ടിയതോടെയും വില്ലേജ് ഓഫീസിലേക്ക് വരാൻ കഴിയാത്ത നിലയിലായി.

കാരോത്ത് റെയിൽവെ ഗേറ്റ് വഴിയാണ് വില്ലേജ് ഓഫീസിലേക്ക് വാഹനങ്ങൾ നേരത്തെ പോയിരുന്നതത്. കാൽനട യാത്രപോലും നിലവിൽ ദുഷ്കരമാണ്.

വഴികൾ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ബൈപ്പാസ് വഴി പ്രത്യേക വാഹനങ്ങൾ ഏർപ്പാടാക്കിയോ സ്വന്തം വാഹനത്തിലോ ആണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ഓഫീസിലേക്ക് നിലവിൽ എത്തിച്ചേരുന്നത്.

വില്ലേജ് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നവർ നേരിടുന്ന യാത്രാദുരിതം അവസാനിപ്പിക്കാൻ സത്വര നടപടി എടുക്കണമെന്ന് വില്ലേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു .

സ്പെഷൽ വില്ലേജ് ഓഫിസർ സി കെ ബബിത അദ്ധ്യക്ഷം വഹിച്ചു. സമിതി അംഗങ്ങളായ പി.ബാബുരാജ്, കെ വി രാജൻ, പ്രദീപ് ചോമ്പാല, ടി.ടി.പത്മനാഭൻ എന്നിവർ സംസാരിച്ചു.

#way #blocked #People #struggling #reach #Azhiyur #village #office

Next TV

Related Stories
സംഘാടകസമിതിയായി; കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ വടകരയിൽ 'സമര സാക്ഷ്യം' പരിപാടി ഒൻപതിന്

Aug 2, 2025 08:55 AM

സംഘാടകസമിതിയായി; കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ വടകരയിൽ 'സമര സാക്ഷ്യം' പരിപാടി ഒൻപതിന്

കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ വടകരയിൽ 'സമര സാക്ഷ്യം' പരിപാടി ഒൻപതിന്...

Read More >>
ആയഞ്ചേരിയിൽ വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

Aug 2, 2025 08:41 AM

ആയഞ്ചേരിയിൽ വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ആയഞ്ചേരിയിൽ വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം...

Read More >>
ദേശീയപാത ദുരിതപാതയായി; ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങി മർച്ചൻസ് അസോസിയേഷൻ

Aug 2, 2025 08:27 AM

ദേശീയപാത ദുരിതപാതയായി; ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങി മർച്ചൻസ് അസോസിയേഷൻ

ദേശീയ പാത നിർമാണത്തിലെ അപകാതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങി വടകര മർച്ചൻസ് അസോസിയേഷൻ....

Read More >>
ഔഷധക്കഞ്ഞി വിതരണം; പന്ത്രണ്ട് വർഷം പൂർത്തീകരിച്ച് മാതൃകയായി മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ

Aug 1, 2025 03:01 PM

ഔഷധക്കഞ്ഞി വിതരണം; പന്ത്രണ്ട് വർഷം പൂർത്തീകരിച്ച് മാതൃകയായി മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ

സ്കൂൾ കുട്ടികൾക്ക് ഔഷധക്കഞ്ഞി വിതരണം നടത്തി മാതൃക സൃഷ്ടിച്ച് ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ സൗത്ത് യു.പി...

Read More >>
എൽ ഡി എഫ് പ്രക്ഷോഭത്തിലേക്ക്; ആയഞ്ചേരിയിൽ റോഡ് ഫണ്ട് വിതരണത്തിലെ വിവേചനത്തിനെതിരെ പ്രതിഷേധം

Aug 1, 2025 12:48 PM

എൽ ഡി എഫ് പ്രക്ഷോഭത്തിലേക്ക്; ആയഞ്ചേരിയിൽ റോഡ് ഫണ്ട് വിതരണത്തിലെ വിവേചനത്തിനെതിരെ പ്രതിഷേധം

എൽ ഡി എഫ് പ്രക്ഷോഭത്തിലേക്ക്; ആയഞ്ചേരിയിൽ റോഡ് ഫണ്ട് വിതരണത്തിലെ വിവേചനത്തിനെതിരെ...

Read More >>
Top Stories

News Roundup

//Truevisionall