ആയഞ്ചേരി:(vatakara.truevisionnews.com)ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിച്ച് സായാഹ്ന ഒപി പ്രവർത്തിപ്പിക്ക ണമെന്നാവശ്യപ്പെട്ട് ഡിവൈഎ ഫ്ഐ പ്രക്ഷോഭത്തിലേക്ക്.


കുടുംബാരോഗ്യ കേന്ദ്രത്തിൽ സെപ് തംബർ 28 മുതലാണ് സായാഹ്ന ഒപി പ്രവർത്തിക്കാതായത്. പഞ്ചായത്ത് മുഖേന നിയമനം ലഭിച്ച ഡോക്ടർ വിടുതൽ ചെയ്ത താണ് കാരണം.
ഉച്ചക്ക് ശേഷം ഒപി പ്രവർത്തിക്കാതായതോടെ നിരവധി രോഗികളാണ് പ്രയാസ ത്തിലായത്.
എംപ്ലോയ്മെന്റ്റ് എക്സ്‌ചേഞ്ചിൽനിന്ന് ലിസ്റ്റ് വാങ്ങി ച്ച് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പഞ്ചായത്തിലുണ്ട് ഈ ലിസ്റ്റിൽ നിന്ന് ഉദ്യോഗാർഥികളെ നിയമികാതെ പുതിയ ഇൻറർവ്യൂ നടത്തി ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്താനാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുള്ളത്.
ഇതിന് ഇനിയും കാലതാമസ മെടുക്കും. ഭരണസമിതി തീരുമാ നത്തിൽനിന്ന് പിന്മാറി നിലവി ലെ ലിസ്റ്റിൽനിന്ന് ഡോക്ടറെ നിയമിക്കാനുള്ള നടപടി സ്വീകരി ക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
#Evening #OP #not #working #Ayanchery #Family #Health #Centre #DYFI #agitation