മേമുണ്ട: കഴിഞ്ഞ ദിവസം സമാപിച്ച കോഴിക്കോട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ 428 പോയിൻ്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.
367 പോയിൻ്റ് നേടിയ സിൽവർ ഹിൽസ് എച്ച് എസ് എസ് രണ്ടാം സ്ഥാനവും, 362 പോയിൻ്റ് നേടിയ മേപ്പയൂർ ജി വി എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.
മേമുണ്ടയുടെ കരുത്തിൽ തോടന്നൂർ ഉപജില്ല ജില്ലയിൽ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വർഷവും മേമുണ്ടക്കായിരുന്നു ജില്ലയിൽ ഓവറോൾ.
ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ശാസ്ത്ര മേളയിൽ 59 പോയിൻ്റ് നേടി ഓവറോൾ കരസ്ഥമാക്കി ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയമായി മേമുണ്ട മാറി.
ശാസ്ത്ര നാടകത്തിലും മേമുണ്ടക്കാണ് ഒന്നാം സ്ഥാനം. ജനശ്രദ്ധ പിടിച്ചു പറ്റിയ നാടകമാണ് മേമുണ്ട അവതരിപ്പിച്ച ശാസ്ത്രനാടകം 'തല'. മികച്ച നടനായി നാടകത്തിലെ ഫിദൽ ഗൗതം തിരഞ്ഞെടുത്തു.
നാടക സംവിധായകൻ ജിനോ ജോസഫിന് മികച്ച സംവിധാനം, രചന എന്നിവയ്ക്കുള്ള അവാർഡ് ലഭിച്ചു.
ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഗണിതശാസ്ത്ര മേളയിൽ 123 പോയിൻ്റ് നേടി ഓവറോൾ കരസ്ഥമാക്കി ജില്ലയിലെ മികച്ച ഗണിതശാസ്ത്ര വിദ്യാലയമായും മേമുണ്ട മാറി.
സാമൂഹ്യശാസ്ത്ര മേളയിൽ 67 പോയിൻ്റ് നേടി ഓവറോൾ കരസ്ഥമാക്കി ജില്ലയിലെ മികച്ച സാമൂഹ്യശാസ്ത്ര വിദ്യാലയമായും മേമുണ്ട മാറി.
ജില്ലയിൽ വിജയിച്ച മേമുണ്ടയിലെ 20 വിദ്യാർത്ഥികൾ ആണ് ആലപ്പുഴ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്.
ഗണിതശാസ്ത്ര മേളയിൽ മേമുണ്ടയിലെ ഗണിത അധ്യാപകനായ കെ സന്തോഷ് മാഷ് പഠനോപകരണ നിർമ്മാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
ജില്ലാ പ്രവൃത്തിപരിചയ മേളയിൽ മേമുണ്ട 152 പോയിൻ്റും, ജില്ലാ ഐ ടി മേളയിൽ മേമുണ്ട 27 പോയിൻ്റും കരസ്ഥമാക്കി. ഈ പോയിൻ്റുകളും ചേർത്താണ് മേമുണ്ടക്ക് ഓവറോൾ ലഭിച്ചത്.
ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥി പ്രതിഭകളെയും, അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജ്മെൻ്റും, പിടിഎ യും ചേർന്ന് അഭിനന്ദിച്ചു
#Memunda #won #crown #Kozhikode #District #School #Science #Festival