വടകര: (vatakara.truevisionnews.com)48 വർഷമായി, മന്ദത്ത് കാവ് ക്ഷേത്രം മുതൽ ഉപ്പന്തോടി താഴവരെ 660 മീറ്റർ ദൈർഘ്യം ചെന്നെത്തി നിൽക്കുന്ന മണിയൂർ ഗ്രാമപഞ്ചായത്ത് 20-ാം വാർഡിലെ റോഡ് പ്രധാന റോഡായ കുളമുള്ളതിൽ മുക്ക് റോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവൃത്തിയുടെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി.രാഘവൻ നിർവ്വഹിച്ചു.
റോഡ് 125 മീറ്റർ ദൈർഘ്യം 3 മീറ്റർ വീതിയിൽ മണ്ണ് ഫില്ലിംഗ് നടത്തിയാണ് 20-ാം വാർഡിലെ പ്രധാന റോഡായ കുളമുള്ളതിൽമുക്ക് റോഡുമായി ബന്ധിപ്പിച്ചത്.
മുടപ്പിലാവിൽ വെട്ടിൽ പീടിക വരെയുള്ളവർക്ക് റോഡ് മാർഗം പാലയാട് എത്തുന്നതിനുള്ള എളുപ്പ റേഡാണിത്.
20-ാം വാർഡിലെ ചാത്തോത്ത് ഭാഗം,മുതലോളി ഭാഗം, കോമത്ത് പറമ്പത്ത്, പോത്രഞ്ചേരി ഭാഗം പ്രദേശവാസികൾക്ക് നടുവയൽ ടൗണിൽഎളുപ്പം എത്തുന്നതിനും സാഹയകരമായി മാറി.
വാർഡ് മെമ്പർ എം.കെ പ്രമോദ് അധ്യക്ഷനായി.
വാർഡ് കൺവീനർ സി.പി.മുരളീധരൻ, കെ.പി. ദിനേശൻ, പി.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയായത്.
#MandathKav #Temple #KulamullathilMukk #road #work #inaugurated