#artsfestival | കടത്തനാട്ടിൽ കലാ മാമാങ്കം; വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു

#artsfestival | കടത്തനാട്ടിൽ കലാ മാമാങ്കം; വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു
Nov 7, 2024 03:16 PM | By Jain Rosviya

വടകര : (vatakara.truevisionnews.com)കടത്തനാടിൻ്റെ കൗമാര കലാ മാമാങ്കത്തിന് തുടക്കമായി. വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു.

ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു.

കൗൺസിലർ പ്രേമകുമാരി അധ്യക്ഷയായി.

ബുധനാഴ്ച വിവിധ ഇനങ്ങളിൽ രചനാ മത്സരവും പ്രശ്നോത്തരിയും നടന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഒമ്പതു വേദികളിലായി 5000 ത്തോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും.

എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 300 ഇനങ്ങളിലായാണ് മത്സരം. അഞ്ച് ഗോത്രകലകൾ ഉൾപ്പെടുത്തിയ ഇത്തവണത്തെ സ്കൂൾ കലോത്സവത്തിൽ മംഗലംകളി, പണിയ നൃത്തം, മലയപ്പുലയ ആട്ടം എന്നീ മൂന്ന് ഇനങ്ങളിലും വടകര ഉപജില്ലാ കലോത്സവത്തിൽ മത്സരമുണ്ട്.

സ്റ്റാർ സിംഗർ ഫെയിം ശ്രേയ രമേശ് മുഖ്യാതിഥിയായി. നഗര സഭ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ, കൗൺസിലർ വി കെ അസീസ്, എഇഒ വി കെ സുനിൽ, ബിപിസി വി വി വിനോദ്, ഹരീന്ദ്രൻ കരിമ്പനപ്പാലം, റൊണാൾഡ് വിൻസൻ്റ്, കെ കെ മനോജ്, എം പി മുഹമ്മദ് റഫീക്, പി പ്രമോദ്, ഇ ടി നഹന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

കെ സജിദ സ്വാഗതവും യു ടി കെ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. കലോത്സവം ശനിയാഴ്ച സമാപിക്കും. വൈകിട്ട് ആറിന് കെ കെ രമ എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

#Kadathanad #Vadakara #sub #district #school #staged #arts #festival

Next TV

Related Stories
#Keralafestival | മാറ്റുരക്കാൻ പ്രതിഭകൾ; വടകര നഗരസഭ കേരളോത്സവത്തിന് തുടക്കമായി

Dec 9, 2024 08:58 PM

#Keralafestival | മാറ്റുരക്കാൻ പ്രതിഭകൾ; വടകര നഗരസഭ കേരളോത്സവത്തിന് തുടക്കമായി

വടകര ശ്രീനാരായണ എൽ പി സ്കൂളിൽ വോളി ബോൾ മത്സരത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.കെ.സതീശൻ...

Read More >>
#organizingcommittee | സംഘാടക സമിതിയായി; കെ എ സി എ  ജില്ലാ സമ്മേളനം ഫിബ്രുവരി 14,15 തീയതികളിൽ വടകരയിൽ

Dec 9, 2024 08:23 PM

#organizingcommittee | സംഘാടക സമിതിയായി; കെ എ സി എ ജില്ലാ സമ്മേളനം ഫിബ്രുവരി 14,15 തീയതികളിൽ വടകരയിൽ

സമ്മേളനത്തിന്റെ വിജയിത്തിനായി സംഘാടക സമിതി രൂപീകരണയോഗം വടകര മുൻസിപ്പൽ പാർക്കിൽ വെച്ച്...

Read More >>
#KarnatakaMusicFestival | സംഗീതക്കച്ചേരി; കർണ്ണാടക സംഗീതോത്സവം വടകരയിൽ

Dec 9, 2024 08:08 PM

#KarnatakaMusicFestival | സംഗീതക്കച്ചേരി; കർണ്ണാടക സംഗീതോത്സവം വടകരയിൽ

വടകര, കൊടുങ്ങല്ലൂർ, കോട്ടയം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലും വിവിധ തീയതികളിലായി കച്ചേരികൾ...

Read More >>
#Volleyballtournament  | ഇനി ആവേശപ്പോരാട്ടം; അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ്  ഓർക്കാട്ടേരിയിൽ നടക്കും

Dec 9, 2024 02:47 PM

#Volleyballtournament | ഇനി ആവേശപ്പോരാട്ടം; അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് ഓർക്കാട്ടേരിയിൽ നടക്കും

ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള സംഘാടകസമിതി രൂപീകരണ യോഗം...

Read More >>
#fraud | റിപ്പയറിനെന്ന് പറഞ്ഞ് അഴിച്ചു മാറ്റി; ഇമാമിനെ കബളിപ്പിച്ച് പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയുമായി അപരിചിതൻ മുങ്ങി

Dec 9, 2024 02:26 PM

#fraud | റിപ്പയറിനെന്ന് പറഞ്ഞ് അഴിച്ചു മാറ്റി; ഇമാമിനെ കബളിപ്പിച്ച് പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയുമായി അപരിചിതൻ മുങ്ങി

നാല് ദിവസവമായിട്ടും ബാറ്ററി തിരിച്ചു കൊണ്ട് വരാതായതോടെ ഇമാം പള്ളി കമ്മിറ്റിയുടെ ആളുകളുമായി...

Read More >>
Top Stories