---
title: "#Sdpi | കുത്തിയിരിപ്പ് സമരം; തുടർക്കഥയാവുന്ന തെരുവ് നായ അക്രമണത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ "
english_title: "#Sdpi #protested #against #dog ​​attack"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/247948/sdpi-protested-against-dog-attack-new"
published_at: "2024-11-08T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672db8ad621ae_sdpivadakara.jpg"
keywords: []
---

# #Sdpi | കുത്തിയിരിപ്പ് സമരം; തുടർക്കഥയാവുന്ന തെരുവ് നായ അക്രമണത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ 

> **Lead Summary:** **വടകര : **വടകരയിൽ തെരുവ് നായ അക്രമണം തുടർക്കഥയായിട്ടും നിസ്സംഗത തുടരുന്ന അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ചെയ്താണ് പ്രതിഷേധം.

## Article Content

**വടകര : **വടകരയിൽ തെരുവ് നായ അക്രമണം തുടർക്കഥയായിട്ടും നിസ്സംഗത തുടരുന്ന അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ചെയ്താണ് പ്രതിഷേധം.

കഴിഞ്ഞ ദിവസം മാത്രം പന്ത്രണ്ട് പേർക്കാണ് നായയുടെ കടിയേറ്റത്. നിരവധി തവണ പരാതി നൽകിയിട്ടും മുൻസിപ്പാലിറ്റി അധികൃതർ തുടരുന്ന മൗനം അപകടകരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ് ഡി പി ഐ നിയോജക മണ്ഡലം കമ്മിറ്റി അംഗം കെ വി പി ഷാജഹാൻ പറഞ്ഞു.

സമരം ഇവിടെ അവസാനിക്കില്ലെന്നും പരിഹാരം ഉണ്ടായില്ലങ്കിൽ ചെയർപേർസനെയും, സെക്രട്ടറിയെയും തെരുവിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.

സവാദ് വടകര സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി നിസാം പുത്തൂർ അധ്യക്ഷത വഹിച്ചു, കൗൺസിലർ ഹക്കീം പി എസ് അഭിവാദ്യവും ഫിയാസ് ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/247948/sdpi-protested-against-dog-attack-new)