തിരുവള്ളൂർ:(vatakara.truevisionnews.com) തോടന്നൂർ സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 271 പോയന്റ് നേടി തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.
265 പോയന്റ്റ് നേടി വില്യാപ്പള്ളി എം.ജെ. വിച്ച്. എസ്.എസ് രണ്ടാം സ്ഥാനവും 257 പോയന്റോടെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ ഓവറോൾ റണ്ണറപ്പും ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ ഓവറോൾ സെക്കൻ്റ് റണ്ണറപ്പും സ്കൂളിനു ലഭിച്ചു.
മോഹിനിയാട്ടം, ഭരത നാട്യം, നങ്ങ്യാർകൂത്ത്, കേരള നടനം, ചവിട്ടു നാടകം, പണിയനൃത്തം, പരിചമുട്ട്, സംസ്കൃത പാഠകം, കവിതാ രചന, ഖുർആൻ പാരായണം, പെൻസിൽ ഡ്രോയിംഗ്, സംഘനൃത്തം ,ചെണ്ടമേളം,മിമിക്രി, വയലിൻ,വട്ടപ്പാട്ട്, ഇംഗ്ലീഷ് പ്രസംഗം, അറബിക് ഉപന്യാസം, കഥാ രചന ഉറുദു ,ഉപന്യാസ രചന ഉറുദു, ഉറുദു പദ്യം ചൊല്ലൽ, വാട്ടർ കളർ,പദ്യം ചൊല്ലൽ ഉറുദു, അറബിക് മോണോആക്ട്, അറബിക് പദ്യം ചൊല്ലൽ, അറബിക് നാടകം, അറബിക് പ്രശ്നോത്തരി, അറബിക് തർജമ വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ റവന്യൂ കലോത്സവത്തിനു യോഗ്യത നേടി.
വിജയികൾക്കുള്ള അനുമോദന സംഗമവും ഘോഷയാത്രയും ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും.
#Thodannur #sub #district #Art #Festival #Tiruvallur #Santiniketan #HSS #won #brilliantly