വടകര: (vatakara.truevisionnews.com)വടകര നഗര സഭയെ വെളിയിട വിസർജന വിമുക്ത (ഒ.ഡി.എഫ്. പ്ലസ്) നഗരസഭയായി പ്രഖ്യാപിച്ചു.
നഗരസഭ ചെയർപേഴ്‌സൺ കെ പി ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന് നഗരസഭ കൗൺസിൽ യോഗമാണ് പ്രഖ്യാപനം നടത്തിയത്.
നേരത്തെ തന്നെ വടകര നഗരസഭ ഓഡിഎഫ് പ്ലസ് പദവിക്ക് അർഹമായിരുന്നു.
നഗരസഭയിലെ 47 വാർഡുകളും ഓടിയ പ്ലസ് പദവിക്ക് അർഹമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ നഗരസഭ വിളിയുടെ വിസർജന വിമുക്ത നഗരമായി കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനി മുതൽ വെളിയിടങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നത് കുറ്റകരവും ആയിരം രൂപ വരെ പിഴ ഈടാക്കുന്ന കുറ്റകൃത്യവും ആണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
#ODF #Plus #designation #Vadakara #Municipal #Corporation #declared #open #discharge #free #municipal #corporation