വടകര: (vatakara.truevisionnews.com) ദേശീയ പാത വികസനത്തിന്റെ ഭാഗമായി രണ്ടായി വിഭജിക്കപ്പെടുന്ന തിക്കോടി പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കും വിധം അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി തപാൽ ജീവനക്കാരുടെ സംഘടന.
ദേശീയപാത നിർമാണത്തെ തുടർന്ന് തിക്കോടി കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെടാതിരിക്കാൻ ടൗണിൽ അടിപ്പാത നിർമിക്കേണമെന്നതാണ് ആവശ്യം.
തപാൽ ജീവനക്കാരുടെ ദേശീയ സംഘടനയായ എഫ് എൻ പി ഒ വിഷയം ഉന്നയിച്ചു കൊണ്ട് ഹൈവേ അതോറിറ്റിക്ക് കത്തയക്കാൻ വടകര ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ടിന് നിവേദനം നൽകി.
ഹൈവേ വികസനം പൂർത്തിയാകുന്നതോടെ തിക്കോടി തപാൽ ആപ്പീസിന്റെ പ്രവർത്തനം താറുമാറാകും.
രാവിലെയും വൈകുന്നേരവും ആർ എം എസിൽ നിന്നും ബ്രാഞ്ച് ഓഫീസുകളിൽ നിന്നും തിരിച്ചുമുള്ള മെയിൽ ബാഗുകളുടെ കൈമാറ്റം ദുസ്സഹമാവുകയും പോസ്റ്റ്‌മാന് കത്തുകളുമായി തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ വരെ എത്തിച്ചേരുന്നതിന് കിലോമീറ്ററുകൾ ചുറ്റിത്തിരിയേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും.
കത്തിടപാടുകൾക്ക് പുറമെ തപാൽ ബാങ്കിങ് ഉൾപ്പടെ മത്സ്യതൊഴിലാളികളടക്കം സാദാരണക്കാരായ നിരവധി പേരുടെ ആശ്രയമായ പോസ്റ്റ് ഓഫീസ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവാത്ത സ്ഥിതിവിശേഷം കൂടി രൂപപ്പെടും.
തപാൽ ജീവനക്കാരുടെ സംഘടന കൂടി രംഗത്ത് വന്നതോടെ കഴിഞ്ഞ രണ്ടു വർഷമായി ജനകീയ കർമസമിതി നടത്തി വരുന്ന സമര പോരാട്ടങ്ങൾക്ക് ജനപിന്തുണ വർധിക്കുകയാണ്.
#underpass #should #laid #Thikkodi #Postal #workers #strike