വടകര: ട്രെയിനില്‍ നിന്നും വീണ യുവതി രക്ഷപ്പെടുത്തിയ പതിയാരക്കരയിലെ എന്‍ജിനിയറിങ് വിദ്യര്‍ത്ഥി കുയ്യാല്‍ മീത്തല്‍ മിന്‍ഹത്ത് നാട്ടിലെ താരമായി മാറിക്കഴിഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണങ്ങള്‍ ഒരുങ്ങുകയാണ് വടകരയില്‍. പട്ടാമ്പിക്കു സമീപം പരശുരാം എക്‌സ്പ്രസില്‍നിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ കോട്ടയം സ്വദേശിനി ജീഷ്ണയെയാണ് മിന്‍ഹത്ത് കൃത്യസമയത്തുള്ള ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.


തന്റെ പരിശ്രമത്തിലൂടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് മിന്‍ഹത്ത്. ജീഷ്ണയെ സന്ദര്‍ശിച്ചതിന് ശേഷം മിന്‍ഹത്ത് വടകരയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളത്തു നിന്നും വടകരയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രാമധ്യേ പട്ടാമ്പിക്കടുത്ത് വെച്ച് ഒരു യുവതി തലകറങ്ങി ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്നും പുറത്തേക്ക് വീണപ്പോള്‍ അടുത്തുണ്ടായിരുന്ന മിന്‍ഹത്ത് ഉടനെ തന്നെ ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈവിട്ടുപോയി .
ഉടനെ തന്നെ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും യുവതി വീണ ദിശയിലേക്ക് കുതിച്ചു പാഞ്ഞ് മറ്റുള്ള യാത്രക്കാര്‍ മടിച്ചു നിന്നപ്പോള്‍ അവരെ കോരിയെടുത്ത് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. അതിനുശേഷം അടുത്തുള്ള വീട്ടിലേക്ക് ഓടിച്ചെന്നു വാഹനം സംഘടിപ്പിച്ചു അവരെ കൃത്യമായി ഹോസ്പിറ്റലില്‍ എത്തിച്ചു.
നെറ്റിയിലായിരുന്നു ജീഷ്ണയ്ക്ക് മുറിവേറ്റത്. ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചത് ജീവന്‍ രക്ഷിക്കാന്‍ ഏറെ സഹായകരമായി. പതിയാരക്കരയിലെ കുയ്യാല്‍ മീത്തല്‍ ഹമീദിന്റെയും നസീമയുടെയും മകനാണ് മിന്‍ഹത്ത്. നാളെ വടകരയിലെത്തുന്ന മിന്‍ഹത്തിന് ജനനന്മ സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് ഹരീന്ദ്രന്‍ കരിമ്പനപ്പാലം അറിയിച്ചു. വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സ്വീകരണ പരിപാടി. രാവിലെ 10 മണിക്ക് വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സ്വീകരണ പരിപാടി.
Rescued the girl who fell on the train Congratulations to Minhat