Nov 20, 2024 12:03 PM

വടകര:(vatakara.truevisionnews.com) സ്വർണഖനികളുടെ നാട്ടിൽ അധ്യാപന പരിശീലനം പൂർത്തിയാക്കി രാജ്യത്തിൻറെ നാനാഭാഗത്തും ചേക്കേറിയ സതീർത്ഥ്യർ വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു.

1980-81 ൽ കർണാടകയിലെ കെ.ജി എഫിൽ നിന്നും ബി എഡ് പരിശീലനം കഴിഞ്ഞ് പല വഴികളിലായി വേർപിരിഞ്ഞ സഹപാഠികൾ 43 വർഷത്തിന് ശേഷമാണ് കൂടിച്ചേർന്നത്.

കേരളത്തിനകത്തും, പുറത്തുമുള്ള നിരവധി പേർ ഈ കൂടിച്ചേരലിൽ പങ്കാളികളായി.

ഗുരുനാഥന്മാരായ പ്രൊഫ. ഗോപാലകൃഷ്ണ റെഡി സംഗമം ഉദ്ഘാടനം ചെയ്തു.

പ്രൊഫ. സിദ്ധരാമഗൗഡ മുഖ്യാതിഥിയായി. ഇരുവരേയും സദസ്സിൽ ആദരിച്ചു.

പി.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കോ ഓർഡിനേറ്റർ മണ്ണാണ്ടി നാരായണൻ സ്വാഗതം പറഞ്ഞു. അകാലത്തിൽ മൺമറഞ്ഞുപോയ കൂട്ടുകാർക്കും, അധ്യാപകർക്കും യോഗം അനുശോചനം രേഖപ്പെടുത്തി.

സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങളായ വി. പി. പ്രേമചന്ദ്രൻ, റഷീദ് പാലേരി, ചെറുവാച്ചേരി രാധാകൃഷ്ണൻ, ശങ്കരൻ,കുമാരൻ, ആയിലോട്ട് രാധാകൃഷ്ണൻ രഘുനാഥ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.

പങ്കെടുത്തവരെല്ലാം ഗതകാലസ്മരണകൾ അയവിറക്കി കൊണ്ട് അനർവചനീമായ സന്തോഷ നിമിഷങ്ങളിൽ അലിഞ്ഞു. ഒപ്പം സംഗീത വിരുന്നും, കലാപരിപാടികളും സംഗമത്തെ ധന്യമാക്കി.

അടുത്ത വർഷം വീണ്ടും കണ്ടുമുട്ടാം എന്ന പ്രത്യാശയിലാണ് അവർ പിരിഞ്ഞത്.

#Satirthyasangamam #remarkable #Classmates#43 #years #ago #reunited

Next TV

Top Stories