കടമേരി:(vatakara.truevisionnews.com) ആർ എ സി ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗം ത്രിദിന സഹവാസ ക്യാമ്പ് സ്കൗട്ട് ജില്ല കമ്മീഷണർ സി കെ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി ട്രാഫിക് നിയമ പഠന ക്ലാസ്, പെയിനിൽ ആന്റ് പാലിയേറ്റീവ് ട്രെയിനിംഗ്, ഹരിത പഠനയാത്ര, സ്വയം തൊഴിൽ പരിശീലനം എന്നിവ സംഘടിപ്പിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ് വടകര ജില്ലാ അസോസിയേഷൻ സെക്രട്ടറി പ്രവീൺ പി മുഖ്യാതിഥിയായി.
സ്കൗട് മാസ്റ്റർ മുഹമ്മദലി അധ്യക്ഷത വഹിച്ച യോഗം ഗെയ്ഡ് ക്യാപ്റ്റൻ റസിയ എം സ്വാഗതവും വളണ്ടിയർ നിഷാന വി പി നന്ദിയും പറഞ്ഞു.
പ്രിൻസിപ്പൽ മുസ്തഫ കെ, ജമാൽ കുറ്റിയിൽ, സാബിത്ത് സിസി, ഹാരിസ് എം, സുമയ്യ കെ, സിറാജ് കെ, മുഹമ്മദ് സലീം കെ, സ്റ്റാഫ് സെക്രട്ടറി നിസാർ എൻ കെ എന്നിവർ പങ്കെടുത്തു.
#Scout #and #Guide #3 #days #camp #Kadameri #RAC #Higher #Secondary