വടകര: (vatakara.truevisionnews.com) വള്ളിക്കാട് കൊളങ്ങാട്ടു താഴ ചിന്താ വായനശാല എയ്ഞ്ചൽസിൻ്റെ സഹകരണത്തോടെ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പദ്ധതി തുടങ്ങി.
ഒരു വീട്ടിൽ ഒരു ജീവൻ രക്ഷാ പരിശീലകൻ എന്നതാണ് ലക്ഷ്യം.
സി. പി. ആർ, ചോക്കിങ്, അടക്കമുള്ള അടിസ്ഥാന ജീവൻ രക്ഷാ മാർഗങ്ങളാണ് പരിശീലിപ്പിച്ചത്.
പദ്ധതി എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്‌ടർ പി. പി. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. കെ. ബാബു. ആധ്യക്ഷം വഹിച്ചു.
കെ. ടി. കിഷോർ കുമാർ, വി. സി. നിധിൻ രാജ്, പി. കെ. രവീന്ദ്രൻ, ബിന്ദു സത്യൻ എന്നിവർ പ്രസംഗിച്ചു.
എമർജൻസി മെഡിക്കൽ കെയർ ട്രൈനെർ മാരായ പി. പി. സത്യനാരായണൻ, കെ. കെ. ബാബുരാജ്, എ. സഹദേവൻ, ഷാജി പടത്തല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
#library #with #life #saving #training #scheme