ആയഞ്ചേരി: (vatakara.truevisionnews.com) മംഗലാട് 13-ാം വാർഡിൽ ശുദ്ധമായ കുടി വെള്ളം ഒരുക്കുന്നതിൻ്റെ ഭാഗമായി പൊതുകിണർ ഉൾപ്പെടെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തുന്ന തീവ്രയജ്ഞ പരിപാടി ആരംഭിച്ചു.
ഒന്നിൽ കൂടുതൽ കുടുംബാഗങ്ങൾ ചേരുന്ന എല്ലാ ആഘോഷങ്ങൾക്കും ഇനി സൂപ്പർ ക്ലോറിനേഷൻ നിർബന്ധമായും ചെയ്യണമെന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച പണപയറ്റ് നടക്കുന്ന കിഴക്കയിൽ സൂപ്പിഹാജിയുടെ കിണറും,പറമ്പിൽ ഗവൺമെന്റ് യു .പി സ്കൂൾ കിണറും സൂപ്പർ ക്ലോറിനേഷൻ നടത്തിയാണ് തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചത്.
#Mangalad #well #clorination #campaign #started