ആയഞ്ചേരി: (vatakara.truevisionnews.com) കേരളോത്സവത്തെ വരവേൽക്കാനൊരുങ്ങി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്.
കേരളോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായും ഓഫ് ലൈനായും ഡിസംബർ 5 ന് 5 മണിക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഓഫ് ലൈനായി സമർപ്പിക്കുന്ന അപേക്ഷകർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും, ഫോട്ടോയും നിർബന്ധമായി സമർപ്പിക്കണം.
ആവശ്യമായ അപേക്ഷകൾ മെമ്പർമാരിൽ നിന്നോ, പഞ്ചായത്ത് ഓഫീസിൽ നിന്നോ, ക്ലബുകൾക്ക് നേരിട്ടും എത്തിക്കുന്നതാണ്. കലാവിഭാഗം കടമേരി യു.പി സ്കൂളിലും, കായിക വിഭാഗം ആർ.എ.സി ഉൾപ്പെടെ വിവിധ ഗ്രൗണ്ടുകളിലും നടക്കുകയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൻ.അബ്‌ദുൾ ഹമീദ് അറിയിച്ചു.
#Apply #now #Ayanchery #Grama #Panchayath #getting #ready #welcome #Kerala #festival