Dec 8, 2024 12:38 PM

വടകര: (vatakara.truevisionnews.com) ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് വടകര നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കളക്‌ടർ യോഗം വിളിച്ചു ചേർക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.

പി. സുരേഷ്ബാബു, പ്രദീപ് ചോമ്പാല എന്നിവരാണ് ദേശീയപാതാ വിഷയം ഉന്നയിച്ചത്.

ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കളക്‌ടറുടെ ശ്രദ്ധയിൽക്കൊണ്ടുവരുമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.

ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കണമെന്നാണ് ആവശ്യം. മുക്കാളിക്കും ചോമ്പാല ബ്ലോക്ക് ഓഫീസിനുമിടയൽ സർവീസ് റോഡോ മറ്റ് ബദൽ സംവിധാനമോ ഇല്ലാത്തതും യോഗത്തിൽ ചർച്ച ചെയ്തു.

കുട്ടികളിൽ ടെപ്പ് വൺ പ്രമേഹംമൂലം പ്രശ്‌നം നേരിടുന്നവർക്കായി 'മിഠായി' പദ്ധതിയുടെ സാറ്റലൈറ്റ് കേന്ദ്രം വടകര ജില്ലാ ആശുപത്രിയിൽ തുടങ്ങണമെന്ന് സമിതിയംഗം പി.പിരാജൻ ആവശ്യപ്പട്ടു.

ഈ കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.എൽ.എ. വ്യക്തമാക്കി.

മറുനാടൻ തൊഴിലാളി താമസകേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കണമെന്ന് സമിതിയംഗം ബാബു ഒഞ്ചിയം ആവശ്യപ്പെട്ടു.

കെ.കെ. രമ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി.എം മുസ്തഫ, ബിജു കായക്കൊടി, ബാബു പറമ്പത്ത്, ഭൂരേഖ തഹസിൽദാർ കെ.എസ്. അഷ്റഫ്, വിവിധ വകുപ്പുമേധാവികൾ എന്നിവർ സംസാരിച്ചു.

#Traffic #congestion #Vadakara #Collector #convene #meeting #solve #Taluk #Development #Committee

Next TV

Top Stories










News Roundup